ദേശീയം
അതിഥിത്തൊഴിലാളികളുടെ മക്കളുടെ ജീവിതസാഹചര്യം അറിയിക്കണമെന്ന് സുപ്രീംകോടതി
എല്ലാ സംസ്ഥാനത്തേയും അതിഥിത്തൊഴിലാളികളുടെ മക്കളുടെ എണ്ണവും ജീവിതസാഹചര്യവും അറിയിക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി.
രാജ്യവ്യാപക കൊവിഡ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് അതിഥിത്തൊഴിലാളികളുടെ ദുരിതം വലിയ ചര്‍ച്ചയായിരുന്നു.
കൊവിഡില്‍ ഏറ്റവും കഷ്ടത്തിലായത് അതിഥിത്തൊഴിലാളികളുടെ മക്കളാണെന്നും അവര്‍ക്കായി ആശ്വാസനടപടി വേണമെന്നുമുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
അതിഥിത്തൊഴിലാളികള്‍ക്കായി ചില ആശ്വാസ നടപടി ഉണ്ടായെങ്കിലും സ്ത്രീകളെയും കുട്ടികളെയും പരിഗണിച്ചില്ലെന്നാണ് ഹര്‍ജിക്കാരായ ചൈല്‍ഡ് റൈറ്റ്സ് ട്രസ്റ്റിന്റെ വാദം.
എല്ലാ സംസ്ഥാനങ്ങളെയും കക്ഷിചേര്‍ക്കാനും പ്രതികരണം തേടാനും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു.കുട്ടികളുടെ മൗലികാവകാശം ലംഘിക്കപ്പെടില്ലെന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.