ദേശീയം
ജസ്റ്റിസ് എൻ വി രമണയ്ക്കെതിരായ അഴിമതി പരാതി തള്ളിയെന്ന് സുപ്രീംകോടതി
ജസ്റ്റിസ് എൻ വി രമണക്ക് ക്ലീൻചിറ്റ് നൽകി സുപ്രീം കോടതി. ജസ്റ്റിസ് എൻ വി രമണയ്ക്കെതിരായ അഴിമതി പരാതി തള്ളിയെന്ന് സുപ്രീംകോടതി. ആന്ധ്രാ മുഖ്യമന്ത്രി നൽകിയ പരാതിയാണ് ആഭ്യന്തര അന്വേഷണത്തിന് ശേഷം തള്ളിയത്. അന്വേഷണ നടപടിക്രമം രഹസ്യമാണെന്നും അത് വെളിപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
എൻ വി രമണയെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേനിർദേശിച്ചിരുന്നു. തന്റെ പിൻഗാമിയായി രമണയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബോബ്ഡേ കേന്ദ്രത്തിന് കത്തയച്ചു. ഏപ്രിൽ 23ന് വിരമിക്കാനിരിക്കെയാണ് ബോബ്ഡേ പുതിയ ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്തത്.
കഴിഞ്ഞയാഴ്ച ശുപാർശ തേടി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് എസ്.എ ബോബ്ഡേക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. രമണയ്ക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.