ദേശീയം
ലൈംഗിക പീഡനക്കേസുകള്‍ അടിച്ചമര്‍ത്തുന്നത് അനുവദിക്കാനാവില്ല :സുപ്രീംകോടതി
തുടര്‍ന്ന് ജില്ലാ ജഡ്ജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ജഡ്ജിക്കെതിരായ ലൈംഗിക പീഡന കേസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂനിയര്‍ ജുഡീഷ്യല്‍ ഓഫീസറുടെ ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് തനിക്കെതിരായ അച്ചടക്ക നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ജില്ലാ ജഡ്ജി ആവശ്യപ്പെട്ടത്.
ലൈംഗിക പീഡന ആരോപണങ്ങള്‍ അടിച്ചമര്‍ത്താനാവില്ലെന്ന് നിരീക്ഷിച്ചുകൊണ്ട് ബെഞ്ച് അപേക്ഷ നിരസിച്ചു.
‘നിങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വീഴാന്‍ കഴിയുന്ന വളരെ നേര്‍ത്ത ഹിമപാതത്തിലാണ് നടക്കുന്നത്.അന്വേഷണത്തിനൊടുവില്‍ നിങ്ങള്‍ കുറ്റവിമുക്തനായേക്കാം. ജഡ്ജിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ആര് ബാലസുബ്രഹ്മണ്യത്തോട് ബെഞ്ച് പറഞ്ഞു