ദേശീയം
കോവിഡ് ബാധിക്കുമെന്ന് ഭയം; നാലംഗ കുടുംബം ആത്മഹത്യ ചെയ്തു
വിശാഖപട്ടണത്തിൽ കോവിഡ് ബാധിക്കുമെന്ന് പേടിച്ച് നാലംഗ കുടുംബം വിഷംകഴിച്ച് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍നോള്‍ ജില്ലയിലാണ് സംഭവം. 48 കാരനായ പ്രതാഭ്, ഭാര്യ ഹേമലത (36), മകന്‍ ജയന്ത് (17), മകള്‍ റിഷിത (14) എന്നിവരാണ് വൈറസ് ബാധയെ പേടിച്ച് ജീവനൊടുക്കിയത്.
പ്രതാഭ് ടിവി മെക്കാനിക്ക് ആണ്. മകന്‍ ജയന്ദ് ഹൈസ്‌കൂളിലും റിഷിത ഏഴാം ക്ലാസിലുമാണ് പഠിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് അനക്കം കേള്‍ക്കാതിരുന്നതിനാല്‍ സംശയം തോന്നിയ അയല്‍ക്കാര്‍ അന്വേഷിച്ചെത്തി. വാതില്‍ മുട്ടിയിട്ടും തുറക്കാതായപ്പോള്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ നാല് പേരും നിലത്ത് കിടക്കുന്നതാണ് കണ്ടത്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കോവിഡ് മരണങ്ങളുടെ എണ്ണം ഉയരുന്ന വാര്‍ത്ത കേട്ട് സമ്മര്‍ദ്ദത്തിലായെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്.