Connect with us

ആരോഗ്യം

വാക്സിനേഷന് പിന്നാലെ വിദ്യാർത്ഥി മ​രി​ച്ച സം​ഭവം; ആ​ശു​പ​ത്രി​ക്കെ​തി​രെ പരാതിയുമായി കു​ടും​ബം

Published

on

1800x1200 coronavirus vaccine alt 1 1

കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്ത​തി​നു​ പി​ന്നാ​ലെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി​ക്കെ​തി​രെ കു​ടും​ബം. മാ​ത്തോ​ട്ടം കൃ​ഷ്​​ണ​മോ​ഹ​ന​ത്തി​ല്‍ മോ​ഹ​ന​ന്റെ മ​ക​ള്‍ മി​ത മോ​ഹ​ന്‍ (24) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ ബ​ന്ധു​ക്ക​ള്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന്​ കൃ​ത്യ​സ​മ​യ​ത്ത്​ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നു​ കാ​ണി​ച്ച്‌​ പൊ​ലീ​സി​ന്​ പ​രാ​തി ന​ല്‍​കി​യ​ത്.

വാക്സിന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ ആ​ശുപ​ത്രി അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ച്ച​താ​ണ്​ മ​ര​ണ​ത്തി​ലേ​ക്കു​ ന​യി​ച്ച​ത്​ എ​ന്നാ​ണ്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ പൊ​ലീ​സി​ന്​ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​വ​സാ​ന​വ​ര്‍​ഷ ബി.​ഡി.​എ​സ്​ വി​ദ്യാ​ര്‍​ഥി​നി​യാ​യ നി​ത​ക്ക്​ വാ​ക്​​സി​നെ​ടു​ത്ത​ശേ​ഷം ത​ല​വേ​ദ​ന​യും ഛര്‍​ദി​യും തു​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത്​ ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​തെ പാ​ര​സെ​റ്റ​മോ​ള്‍ ക​ഴി​ച്ചാ​ല്‍ മ​തി​യെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

രോ​ഗം മാ​റാ​തെ വ​ന്ന​തോ​ടെ പി​ന്നീ​ട്​ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ക്കു​ക​യും ഐ​സൊ​ലേ​ഷ​നി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്​​തു. നി​ത​യു​​ടെ ര​ക്ത​ത്തി​ലെ പ്ലേ​റ്റ്​​ലെ​റ്റ്​ കൗ​ണ്ട്​ ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞി​ട്ടും ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​ മി​ക​ച്ച ചി​കി​ത്സ വേ​ണ​മെ​ന്ന്​ അ​റി​യി​ച്ച​തോടെ കു​ടും​ബം ആം​ബു​ല​ന്‍​സി​ല്‍ കോഴിക്കോ​​ട്ടെ​ത്തി​ച്ച്‌​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ മാ​താ​വി​നൊ​പ്പം​പോ​ലും മ​ക​ളെ വി​ട്ട​യ​ക്കാ​ന്‍ ആ​​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​​ട്ടെ​ത്തി​ച്ച​പ്പോ​ഴേ​ക്കും പ്ലേ​റ്റ്​​ലെ​റ്റ്​ കൗ​ണ്ട്​ 19000 ആ​യി കു​റ​യു​ക​യും ത​ല​ച്ചോ​റി​ല്‍ ര​ക്ത​സ്രാ​വ​മു​ണ്ടാ​വു​ക​യും ചെ​യ്​​തു. ഇ​താ​ണ്​ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. വാ​ക്​​സി​നു​ശേ​ഷ​മു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ത്തെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ്​ അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​ത​യോ​ടെ ക​ണ്ടി​രു​ന്നുവെ​ങ്കി​ല്‍ മ​ക​ളു​ടെ ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​വി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ്​ പി​താ​വ്​ മോ​ഹ​ന​ന്‍ പ​റ​യു​ന്ന​ത്. ചി​കി​ത്സ​യി​ലോ പ​രി​ച​ര​ണ​ത്തി​ലോ വീ​ഴ്​​ച​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​ ആ​ശു​പ​ത്രി​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version