Connect with us

കേരളം

കക്ഷികളോടൊപ്പം വരുന്നവർക്ക് പ്രവേശനമില്ല, ഐഡി കാർഡ് നിർബന്ധം; ഹൈക്കോടതിയിൽ കർശന നിയന്ത്രണം

HC 3

‌ഹൈക്കോടതിയിലെ പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. അടുത്തിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രവേശന പാസ് നൽകുന്നത് പരമാവധി നിയന്ത്രിക്കും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത്

കക്ഷികളോടൊപ്പം വരുന്നവർക്ക് ഹൈക്കോടതിയിൽ പ്രവേശനമില്ല. അഭിഭാഷകരും ക്ലാർക്കുകളും ഹൈക്കോടതി ജീവനക്കാരും ഐഡി കാർഡ് ധരിച്ചുവേണം ഹൈക്കോടതിയിൽ പ്രവേശിക്കാൻ. സർക്കാർ ഉദ്യോ​ഗസ്ഥർ ഐഡി കാർഡും സേനാം​ഗങ്ങൾ യൂണിഫോമും ധരിച്ചിരിക്കണം. ​ഗൗൺ ധരിക്കാതെ എത്തുന്ന അഭിഭാഷകർ പ്രവേശന കവാടത്തിൽ ഐഡി കാർഡ് കാണിക്കണം. ​ഗൗൺ ധരിച്ചെത്തുന്ന അഭിഭാഷകരെ സംശകരമായ സൗഹചര്യത്തിൽ മാത്രം പരിശോധിച്ചാൽ മതിയെന്നാണ് നോട്ടീസിൽ പറയുന്നത്.

അടുത്തിടെയാണ് ഹൈക്കോടതിയിൽ ആത്മഹത്യാശ്രമം നടന്നതാണ് സുരക്ഷ ശക്തമാക്കാൻ കാരണമായത്. ഹേബിയസ് കോർപ്പസ് ഹർജിയിൽ കോടതിയിൽ ഹാജരായ പെൺകുട്ടി വീട്ടുകാരുടെ കൂടെ പോകാൻ തീരുമാനിച്ചതിനെ തുടർന്ന് യുവാവ് കോടതി വരാന്തയിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ചാണ് ജീവനൊടുക്കാൻ നോക്കിയത്. ഇതിനെ തുടർന്നാണ് നടപടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version