Connect with us

കേരളം

നിഹാലിന്റെ കാൽപ്പാദം തൊട്ട് തല വരെ നിരവധി മുറിവുകൾ, തുടയിലെ മാംസം പൂർണമായും കടിച്ചെടുത്തു; പ്രതിഷേധവുമായി പ്രദേശവാസികൾ

Published

on

തെരുവ് നായ്‌ക്കൾ ആക്രമിച്ച് കൊന്ന പതിനൊന്നുകാരൻ നിഹാൽ നൗഷാദിന്റെ ശരീരമാസകലം കടിയേറ്റ പാടുകൾ. കാൽപ്പാദം തൊട്ട് തല വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. അരയ്ക്ക് താഴെയും കഴുത്തിന് പിറകിലും കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇടത് തുടയിലെ മാംസം പൂർണമായും നായ കടിച്ചെടുത്തു.

മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദ് – നുസീഫ ദമ്പതികളുടെ മകനാണ് നിഹാൽ. ധർമ്മടം ജേസീസ് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെ കുട്ടിയെ വീട്ടിൽ നിന്ന് കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തി. സോഷ്യൽ മീഡിയയിലും ഫോട്ടോയും വിവരങ്ങളും പങ്കുവച്ചു.

കുട്ടിയെ രാത്രി ഏഴരയോടെ വീടിന് 300 മീറ്റർ അകലെ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ അബോധാവസ്ഥയിൽ എടക്കാട് പൊലീസാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള പിതാവ് എത്തിയതിന് ശേഷം എടക്കാട് മണപ്പുറം ജുമാ മസ്ജിദിൽ സംസ്‌കരിക്കും. അതേസമയം, കുട്ടി മരിച്ചതിന് പിന്നാലെ പ്രദേശത്ത് നിന്ന് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാൻ ആരംഭിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം20 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം20 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version