Connect with us

കേരളം

സിഗ്നലിലെ പിഴവും സ്ഥല പരിമിതിയും; മേൽപ്പാലം തുറന്ന് 23 ദിവസം കഴിഞ്ഞിട്ടും കുരുക്കഴിയാതെ വൈറ്റില ജംഗ്ഷൻ

Published

on

98

മേൽപ്പാലം തുറന്ന് 23 ദിവസം കഴിഞ്ഞിട്ടും കുരുക്കഴിയാതെ വൈറ്റില ജംഗ്ഷൻ. സിഗ്നലിലെ പിഴവും സ്ഥല പരിമിതിയുമാണ് മേൽപ്പാലത്തിന് അടിയിലൂടെയുള്ള യാത്ര ദുഷ്കരമാക്കുന്നത്. എന്നാൽ പാലത്തിന് മുകളിലൂടെ വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാൻ കഴിയുന്നുമുണ്ട്.

വൈകിട്ട് നാല് മണി കഴിഞ്ഞാൽ പിന്നെ പാലത്തിനടിയിലെ കാഴ്ച്ച പഴയത് തന്നെ. ജോലി കഴിഞ്ഞ് പോകുന്നവര്‍ക്ക് സിഗ്നലിൽ നഷ്ടമാകുന്നത് ഏറെ നേരം. പരിഷ്കാരങ്ങള്‍ മാറി മാറി പരീക്ഷിച്ചു നോക്കിയെങ്കിലും കുരുക്കഴിക്കാൻ ട്രാഫിക് പൊലീസിന് കഴിയുന്നില്ല.

ഇടപ്പള്ളി ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ വൈറ്റില ഹബിലേക്ക് പ്രവേശനമില്ല. തൃപ്പൂണിത്തുറയിലേക്കുള്ള റോഡ് കയറി വേണം ഹബ്ബിലേക്ക് കടക്കാൻ. പിറവം, തൊടുപുഴ, കോട്ടയം ഭാഗത്തേക്ക് പോകുന്നവരാണ് കുരുക്കിൽ പെടുന്നവരിലേറെയും. ഫ്രീ ലെഫ്റ്റ് ഒരുക്കുന്നതിലെ പാളിച്ചയാണ് ഇതിന് കാരണം.

പാലത്തിനടിയിലെ റൗണ്ട് എബൗട്ട് ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിയടച്ചിരിക്കുകയാണ്. സിഗ്നൽ ഉണ്ടായിട്ടും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ദിവസവും പണിയെടുക്കുന്നത്. പാലം വന്നിട്ടും അതിന്റെ ഫലം പൂര്‍ണമായി കിട്ടുന്നില്ലെന്ന പരാതിയാണ് യാത്രക്കാര്‍ക്കുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം5 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം10 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം12 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം15 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം15 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം16 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version