Connect with us

കേരളം

തുടര്‍ഭരണമുണ്ടാകില്ല; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഇ ശ്രീധരന്‍

Published

on

334

കേരളത്തിൽ ബിജെപിക്ക് ഇത്തവണ ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകില്ല. അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ നടത്തിയതെന്നും ഇ ശ്രീധരന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഒരുക്കം ചര്‍ച്ച ചെയ്യാന്‍ പാലക്കാട്ടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസില്‍ എത്തിയതായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ടു കാര്യമില്ല. ശബരിമല വിഷയത്തില്‍ ഇപ്പോഴത്തേത് യഥാര്‍ഥ കണ്ണീര്‍ തന്നെയാണോ എന്നും ശ്രീധരന്‍ ചോദിച്ചു.

എത്രയാളുകളുടെ വികാരമാണ് അന്ന് വ്രണപ്പെടുത്തിയത്. ബോധപൂര്‍വമാണ് ശബരിമലയില്‍ ആളുകളെ കയറ്റിയതെന്നും ശ്രീധരന്‍ ആരോപിച്ചു. കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ശ്രീധരന്റെ പരാമര്‍ശം.

രണ്ടു വര്‍ഷത്തിനകം പാലക്കാടിനെ സംസ്ഥാനത്തെ മികച്ച നഗരമാക്കി മാറ്റുമെന്ന് ശ്രീധരന്‍ പറഞ്ഞു. താന്‍ പഠിച്ചതും താമസിച്ചതും പാലക്കാട് നഗരത്തിലാണ്. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായക്കൂടുതല്‍ അനുഭവ സമ്പത്താകും. വിവാദങ്ങളല്ല, വികസനമാണ് തന്റെ പ്രചാരണമെന്നും ശ്രീധരന്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം17 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം20 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം22 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം22 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം22 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version