Connect with us

കേരളം

ഇനി പരീക്ഷാ കാലം; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

Published

on

Students e1609221760105

സംസ്ഥാനം ഇനി പരീക്ഷാ ചൂടിലേക്ക്. എ​സ്എ​സ്എ​ൽസി, ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, പ​രീ​ക്ഷ​ക​ൾ​ക്കാ​ണ്​ തു​ട​ക്ക​മാ​കു​ന്ന​ത്. ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാണ് വ്യാ​ഴാ​ഴ്​​ച ​മു​ത​ൽ പ​രീ​ക്ഷ ചൂ​ടി​ലേ​ക്ക് കടക്കുന്നത്.

എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ ഏപ്രിൽ 8 മുതൽ 12വ​രെ ഉ​ച്ച​ക്ക്​ ശേ​ഷ​വും 15 മു​ത​ൽ രാ​വി​ലെ​യു​മാ​ണ്​ ന​ട​ക്കു​ക. ഉ​ച്ച​ക്കു​ശേ​ഷം 1.40 മു​ത​ലും വെ​ള്ളി​യാ​ഴ്​​ച 2.40 മു​ത​ലു​​മാ​ണ്​ പ​രീ​ക്ഷ. 15 മു​ത​ൽ രാ​വി​ലെ 9.40 മു​ത​ലു​മാ​ണ്​ പ​രീ​ക്ഷ. 29ന്​ ​പ​രീ​ക്ഷ അ​വ​സാ​നി​ക്കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വിഎ​ച്ച്​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ 9.40ന്​ ആ​രം​ഭി​ക്കു​ക.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ 26നും ​വിഎ​ച്ച്എ​സ്ഇ ഒ​മ്പ​തി​ന്​ തു​ട​ങ്ങി 26നും​ ​അ​വ​സാ​നി​ക്കും. 4,22,226 പേ​രാ​ണ്​ 2947 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഇ​തി​ൽ 4,21,977 പേ​ർ സ്​​കൂ​ൾ ഗോ​യി​ങ്​ വി​ഭാ​ഗ​ത്തി​ലാ​ണ്. 2,15,660 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,06,566 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ഗ​ൾ​ഫി​ൽ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 573ഉം ​ല​ക്ഷ​ദ്വീ​പി​ൽ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 627 പേ​രും പ​രീ​ക്ഷ​യെ​ഴു​തും.

2004 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,46,471 പേ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യെ​ഴു​തും. പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രി​ൽ 2,26,325 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,20,146 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. സ്​​കൂ​ൾ ഗോ​യി​ങ്​ വി​ഭാ​ഗ​ത്തി​ൽ 3,77,939 പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 27000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വിഎ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version