Connect with us

കേരളം

മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍; കാരണമെന്ത്

Published

on

മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു. നേരത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ആശയം മുന്നോട്ടുവെച്ചത്. എന്നാല്‍, പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. പദ്ധതിക്ക് സാമ്പത്തിക പ്രായോഗികതയില്ലാത്തതിനാലാണ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്നും കുറഞ്ഞ ചെലവില്‍ സ്പിരിറ്റ് നിര്‍മ്മിക്കാനായി പുതിയ പഠനം നടത്തുമെന്ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

മരച്ചീനി സ്പിരിറ്റിന് 90 രൂപയോളമാണ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ ചെലവ്. നിലവില്‍ 60 രൂപക്ക് സ്പിരിറ്റ് കിട്ടും. മറ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പരിഗണിച്ച് പുതിയ പഠനം നടത്തുമെന്നും കിഴങ്ങുവിളഗവേഷണ കേന്ദ്രം അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയതിലൂടെ സംസ്ഥാനത്ത് മരച്ചിനി ഉല്‍പാദനം കൂടുകയും കിലോക്ക് അഞ്ച് രൂപ പോലും കര്‍ഷകന് കിട്ടാത്ത സ്ഥിതിയുമാണുള്ളത്. ഈ സാഹചര്യത്തിലാണ് മരച്ചീനിയില്‍ നിന്ന് സ്പിരിറ്റടക്കമുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ പരിഗണിക്കണമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ നിര്‍ദേശിച്ചത്.

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കിഴങ്ങുവിള ഗവേഷണ കേന്ദ്രം 1983 ല്‍ തന്നെ ഇത് സംബന്ധിച്ച പഠനം നടത്തി പേറ്റന്റ് നേടിയിരുന്നു. നാല് കിലോ മരിച്ചീനിയില്‍ നിന്ന് ഒരു കിലോ സ്റ്റാര്‍ച്ച് ഉണ്ടാക്കാമെന്നും ഇതില്‍ നിന്ന് 450 എംഎല്‍ സ്പിരിറ്റ് ഉണ്ടാക്കാമെന്നുമാണ് കണ്ടെത്തിയിരുന്നത്. ഏറ്റവുമൊടുവില്‍ നടത്തിയ പഠനത്തില്‍ ഇത് 680 എംഎല്‍ വരെയാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ലിറ്റര്‍ സ്പിരിറ്റ് ഉണ്ടാക്കാന്‍ 8 കിലോ മരച്ചീനിയെങ്കിലും വേണ്ടി വരും. കര്‍ഷകന് 10 രൂപയെങ്കിലും കിലോക്ക് നല്‍കി മരച്ചീനി സ്പിരിറ്റ് നിര്‍മ്മിക്കുന്നത് പ്രായോഗികമാകില്ല.

അതേസമയം, മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് എന്ന പഠനം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരുവനന്തപുരത്തെ കിഴങ്ങുവിള ഗവേഷണ കേന്ദ്രം വ്യക്തമാക്കി. പാപ്പനംകോട്ടെ റീജിയണല്‍ റിസര്‍ച്ച് ലാബുമായി സഹകരിച്ച് പുതിയ സാധ്യത പഠനം നടത്തും. അതേസമയം മരച്ചീനി സ്പിരിറ്റ് നിലവില്‍ പ്രായോഗികമല്ലെങ്കിലും മറ്റ് മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ സജീവനമായി പരിഗണിക്കണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം11 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം13 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം15 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version