Connect with us

കേരളം

റേഷൻ വിതരണത്തിന് ഇന്നു മുതൽ പ്രത്യേക ക്രമീകരണം; ഏഴു ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം; സമയക്രമം ഇങ്ങനെ

Published

on

ration

സെർവർ തകരാർ മൂലം പ്രതിസന്ധിയിലായ റേഷൻ വിതരണം പുനരാരംഭിക്കുന്നതിന് സർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇതനുസരിച്ച് റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ഇന്നു മുതൽ ഈ മാസം 18 വരെയാണ് പുതിയ ക്രമീകരണം.

ഏഴു ജില്ലകളിൽ റേഷൻ കടകൾ പകൽ 8.30 മുതൽ 12 വരെയും എറണാകുളം അടക്കം മറ്റു ജില്ലകളിൽ വൈകിട്ട്‌ 3.30 മുതൽ 6.30 വരെയുമാണ്‌ പ്രവർത്തിക്കുക. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ വൈകീട്ട് 3.30 മുതല്‍ 6.30 വരെയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. സെർവർ തകരാറിനെത്തുടർന്ന് കഴിഞ്ഞ അഞ്ചുദിവസമായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പലയിടത്തും സംഘർഷവുമുണ്ടായി.

ഹൈദരാബാദിലെ എൻഐസി സെർവറിലൂടെയാണ്‌ ഇ പോസ്‌ മെഷീന്റെ വിവര വിശകലനം നടക്കുന്നത്‌. സെർവർശേഷിയുടേതാണ്‌ പ്രശ്‌നങ്ങൾ. ഇത്‌ ഭാഗികമായി പരിഹരിച്ചിട്ടുണ്ട്‌. ഇനി തടസ്സമുണ്ടാകാതിരിക്കാനാണ്‌ ക്രമീകരണമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്‌ച 2.57 ലക്ഷം കാർഡുടമകൾ റേഷൻ വാങ്ങിയതായും മന്ത്രി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version