Connect with us

ക്രൈം

കൊട്ടാരക്കരയില്‍ മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു

Screenshot 2023 07 23 145249

മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു. പത്തനാപുരം തലവൂർ സ്വദേശി മിനി(50) ആണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിൽ. മിനി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. മകനും മാനസിക വെല്ലുവിളിയുള്ളതായി സംശയമെന്ന് പൊലീസ് പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മിനിയെ കൂട്ടികൊണ്ട് പോകുമ്പോഴായിരുന്നു കൊലപാതകം.

മിനിക്ക് മാനസിക പ്രശ്നം രൂക്ഷമാകുമ്പോൾ തൊട്ടടുത്തുളള മാനസികാരോ​ഗ്യ കേന്ദ്രത്തിലാണ് കൊണ്ടുപോകുന്നത്. തുടർന്ന് ഭേദമാകുമ്പോൾ അമ്മ തന്നെ മകനെ വിളിച്ച് വരുത്തി കൂട്ടിക്കൊണ്ടുപോകുന്നത് പതിവായിരുന്നു. മെയ് അവസാനത്തോടുകൂടിയാണ് മിനിയെ അവസാനമായി മാനസികാരോ​ഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ നിന്നും അസുഖം ഭേദമായെന്ന് മകനെ വിളിച്ചു പറയുകയായിരുന്നു മിനി.

കുഴുത്തിന് പിന്നിലാണ് മിനിയെ ആദ്യം കുത്തിയത്. തുടർന്ന് നെഞ്ചിലും വയറ്റിലും കുത്തി. നാല് വട്ടം കുത്തിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്കിൽ വെച്ച് ഇരുവർക്കുമിടയിൽ വാക്ക് തർക്കമുണ്ടായതായാണ് പൊലീസ് സംശയിക്കുന്നത്. ഓടി രക്ഷപെടാൻ ശ്രമിച്ച ജോമോനെ നാട്ടുകാർ പിടികൂടിയാണ് പൊലിസിന് കൈമാറിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version