Connect with us

കേരളം

സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ യുവതി മരിച്ചനിലയിൽ; മരണകാരണം ഭർതൃവീട്ടിൽ നിന്നുള്ള പീഡനമെന്ന് കുടുംബം

Published

on

സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പിണറായി സ്വദേശിനിയായ മേഘ മനോഹരൻ (24) ആണ് മരിച്ചത്. ശനിയാഴ്‌ച അർദ്ധരാത്രിയിൽ നാലാംമൈൽ അയ്യപ്പമഠത്തിന് സമീപം ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട മേഘയെ വേഗം തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കണ്ണൂരിൽ ഒരു പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് മേഘ മടങ്ങിവന്നതിന് പിന്നാലെയാണ് സംഭവം. കതിരൂരിൽ ഫിറ്റ്‌നസ് ട്രെയിനറായ സച്ചിന്റെ ഭാര്യയാണ് മേഘ.പടന്നക്കര വി.ഒ.പി മുക്കിന് സമീപം സൗപർണികയിൽ ടി.മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്.

ഏപ്രിൽ രണ്ടിനായിരുന്നു സച്ചിനുമായുള്ള വിവാഹം. ഭർതൃവീട്ടിലെ പീഢനമാണ് മരണകാരണമെന്നും ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കതിരൂർ പൊലീസിൽ ഇവർ പരാതി നൽകി. വിശദമായ അന്വേഷണമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. സംഭവത്തിൽ കതിരൂ‌ർ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version