Connect with us

കേരളം

ദേഹത്ത് ചുറ്റി കൂറ്റൻ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തൽ; അമ്പരപ്പോടെ സോഷ്യല്‍ മീഡിയ

WhatsApp Image 2021 06 14 at 9.52.31 PM e1623688724521

കിണറ്റില്‍നിന്ന് കൂറ്റന്‍ പാമ്പിനെ പുറത്തെടുക്കാന്‍ അപകടരമായ തരത്തില്‍ ശ്രമം നടത്തുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ കയറില്‍ തൂങ്ങിയാണു യുവാവ് ഉപയോഗശൂന്യമായ കിണറില്‍നിന്നു പെരുമ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. കയറില്‍ തൂങ്ങി ഇറങ്ങി വെള്ളത്തോളമെത്തുന്ന യുവാവ് വളരെ സമര്‍ഥമായി ബാലന്‍സ് ചെയ്യുന്നു. തുടര്‍ന്ന് ഒരു കൈ കൊണ്ട് കയറില്‍ ചുറ്റിപ്പിടിച്ച് മറുകൈ കൊണ്ട് പാമ്പിന്റെ കഴുത്തില്‍ പിടിത്തമിടുന്നു.

പിന്നാലെ, കയറില്‍ തൂങ്ങിക്കൊണ്ടു തന്നെ പാമ്പുമായി മുകളിലേക്കു കയറാനായി യുവാവിന്റെ ശ്രമം. കിണറിന്‍ കരയില്‍നില്‍ക്കുന്നവര്‍ യുവാവിനെ വലിച്ചുകയറ്റുന്നതിനിടെ പാമ്പ് പുളഞ്ഞ് യുവാവിന്റെ ദേഹത്ത് ചുറ്റുന്നത് വീഡിയോയില്‍ കാണാം. കരയില്‍ എത്താനാവുന്നതോടെ കിണറിന്റെ പടവില്‍ ചവിട്ടിനിന്ന യുവാവില്‍നിന്ന് ഉച്ചത്തിലുള്ള ശബ്ദമുണ്ടാകുന്നതും കരയില്‍നിന്ന് ആരോ ‘കടിച്ചോ’ എന്ന് ചോദിക്കുന്നതും കേള്‍ക്കാം. ഇതിനിടെ യുവാവിനെ കരയിലേക്കു പിടിച്ചുകയറ്റാന്‍ ഒരാള്‍ ശ്രമിക്കുന്നു. എന്നാല്‍ പിടിവിട്ട് യുവാവ് പാമ്പിനൊപ്പം കിണറിലേക്കു പതിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ കാണാം

കേരളത്തില്‍ എവിടെനിന്നുള്ളതാണ് ഈ വീഡിയോ എന്നത് വ്യക്തമല്ല. അതേസമയം, തൃശൂര്‍ ജില്ലയിലേതിനു സമാനമായ സംസാരശൈലിയാണു വീഡിയോയിലെ ശബ്ദത്തില്‍നിന്നു മനസിലാവുന്നത്.

പലരും മണ്ടത്തരം എന്നും അപകടരമായ പ്രവൃത്തിയെന്നുമാണ് ഈ പാമ്പുപിടിത്തത്തെ കമന്റ് ബോക്‌സിൽ വിശേഷിപ്പിക്കുന്നത്. ചിലരാവട്ടെ, യുവാവിന്റേത് അപാര ധൈര്യമാണെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, യുവാവ് വനപാലകനാണെന്നും ഇത്തരം കാര്യങ്ങളില്‍ പരിചയ സമ്പന്നനാണെന്നുമാണ് ഒരാളുടെ കമന്റ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം31 mins ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം6 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം7 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം7 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version