Connect with us

കേരളം

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ വെച്ച് കടത്ത്: കൊച്ചിയിൽ പിടിച്ചത് രണ്ടേകാൽ കിലോ സ്വർണം

Published

on

സംസ്ഥാനത്ത് തുടർക്കഥയായി സ്വർണ്ണക്കടത്ത്. ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. 232 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. യന്ത്രം ഇറക്കുമതി ചെയ്ത തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസ് എരണാകുളത്തിനെതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങി.

അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 850 ഗ്രാം സ്വർണവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആസിഫാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച മാത്രം നിരവധി സ്വർണക്കടത്തുകളാണ് ഇത്തരത്തിൽ പിടിക്കപ്പെടുന്നത്. അടുത്തിടെ കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ ആളുകളിൽ നിന്ന് പൊലീസ് സ്വർണ്ണം പിടിച്ച വാർത്തയും പുറത്തുവന്നിരുന്നു.

ഇന്നലെ കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വൻ സ്വർണ വേട്ട നടന്നിരുന്നു. നാല് യാത്രക്കാരിൽ നിന്ന് മൂന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, നിലമ്പൂർ അമരമ്പലം സ്വദേശി സക്കീർ പുലത്ത്, വയനാട് അമ്പലവയൽ സ സ്വദേശി മുഹമ്മദ് ഫൈസൽ, മഞ്ചേരി പുൽപ്പറ്റ സ്വദേശി പി.സി. ഫൈസൽ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്.

അബുദാബി, ബഹ്റിൻ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോടെത്തിയതാണ് നാല് പേരും. ശരീരത്തില്‍ ഒളിപ്പിച്ചാണ് നാലുപേരും സ്വര്‍ണം കൊണ്ടുവന്നത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ സംശയം തോന്നി കസ്റ്റംസ് വിഭാഗം പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം56 mins ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 hour ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version