Covid 19
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ്
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വിറ്ററിലുടെ വിവരം അറിയിച്ചത്. ‘ഒരു പ്രഖ്യാപനം നടത്തുമ്പോള്‍ ഞാന്‍ വാക്കുകള്‍ തിരയുന്നത് വളരെ അപൂര്‍വമാണ്.
അതിനാല്‍ ഇത്തവണ ലളിതമാക്കുന്നു. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എത്രയും വേഗം പരിശോധന നടത്താന്‍ അഭ്യര്‍ഥിക്കുന്നു.’- എന്നായിരുന്നു ട്വിറ്റര്‍ സന്ദേശം.