Connect with us

ആരോഗ്യം

രാജ്യത്ത് അറുപത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന്

Published

on

test 1.1.549978 1

രാജ്യത്ത് അറുപത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെന്ന് കണക്കുകൾ. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയ രോഗികളിൽ ഏറെയും. ഗുജറാത്തിൽ മരണം 1500ഉം ഡൽഹിയിൽ മരണം 1400ഉം കടന്നു. സിബിഐ അടക്കം കേന്ദ്ര ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരും, കമാൻഡോകളും ഗ്രേറ്റർ നോയിഡയിലെ പൊലീസ് ആശുപത്രിയിൽ ചികിത്സയിലാണ്.

മഹാരാഷ്ട്രയിൽ നിന്ന് 2786ഉം തമിഴ്‌നാട്ടിൽ നിന്ന് 1843ഉം ഡൽഹിയിൽ നിന്ന് 1647ഉം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കേസുകൾ 11,000 കടന്ന് മുന്നേറുമ്പോൾ അറുപത് ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്‌നാട്ടിൽ ആകെ രോഗബാധിതർ 46504ഉം, മരണം 479ഉം ആയി. ചെന്നൈയിൽ മാത്രം 1257 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ പോസിറ്റീവ് കേസുകൾ 33243 ആയി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 73 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 1647 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 42829 ആയി.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 28 മരണവും 514 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 24104ഉം മരണം 1506ഉം ആയി. കർണാടകയിൽ കൊവിഡ് ബാധിതരുടെ എണ്ണം 7213 ആയി ഉയർന്നു. ഗ്രേറ്റർ നോയിഡയിലെ പ്രത്യേക പൊലീസ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച എൻ.ഐ.എ, ഐ.ബി ഏജൻസികളിലെ മൂന്ന് വീതം ഉദ്യോഗസ്ഥരെയും സി.ബി.ഐയിലെ ഒരു ഉദ്യോഗസ്ഥനെയും പ്രവേശിപ്പിച്ചു. എൻ.എസ്.ജിയിലെ കരിമ്പൂച്ചകളും കമാൻഡോകളും അടക്കം 45 പേരും ഇവിടെ ചികിത്സയിൽ തുടരുകയാണ്. ഇതിന് പുറമെ 131 കേന്ദ്രസേന ഭടന്മാരും ചികിത്സയിലാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം10 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version