കേരളം
കുഴിമന്തി കഴിച്ച ആറുപേര്‍ ആശുപത്രിയില്‍; പറവൂരിലെ ഹോട്ടല്‍ പൂട്ടിച്ചു
News Update: പറവൂരിൽ ഭക്ഷ്യ വിഷബാധയേറ്റവരുടെ എണ്ണം പതിനേഴായി. കുഴിമന്തി, ഷവർമ, ഷവായി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ… 16 പേർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബിരിയാണി കഴിച്ചവർക്കും ഭക്ഷ്യവിഷബാധ… ചികിത്സ തേടിയവരിൽ രണ്ടു കുട്ടികളും… എഴുവയസുകാരനെയും പതിനേഴ് വയസുകാരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു…. ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം ഉയരുമെന്ന് നഗരസഭ… മജ്ലീസ് ഹോട്ടലിന്റെ മറ്റൊരു ഔട്ട്ലെറ്റ് നേരത്തെ അടപ്പിച്ചിരുന്നുവെന്ന് നഗരസഭ…
എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധ. പറവൂര്‍ ടൗണിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് കുട്ടികള്‍ അടക്കം ആറുപേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയാണ് എന്ന് താലൂക്ക് ആശുപത്രി അറിയിച്ചതിനെ തുടര്‍ന്ന് പറവൂര്‍ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിച്ചു.
ഇന്നലെ പറവൂര്‍ ടൗണിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയെയും തുടര്‍ന്ന് കുട്ടികള്‍ അടക്കം ആറുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ചികിത്സ തേടിയവര്‍ക്ക് ഭക്ഷ്യവിഷബാധയാണെന്ന് പറവൂരിലെ തന്നെ താലൂക്ക് ആശുപത്രി അറിയിച്ചതിനെ തുടര്‍ന്നാണ് പറവൂര്‍ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിച്ചത്.