Connect with us

കേരളം

ദളിത് സഹോദരങ്ങളെ വെട്ടിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേർ അറസ്റ്റിൽ

Screenshot 2023 08 11 153100

തിരുനെൽവേലിയിൽ ദളിത് സഹോദരങ്ങളെ വെട്ടിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ 4 പേർ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. തിരുനെൽവേലിയിലെ വള്ളിയൂർ എന്ന സ്ഥലത്തുള്ള സ്കൂളിൽ നടന്ന സംഭവങ്ങളുടെ തുടർച്ച ആയിട്ടാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടായത്. അവിടെയുള്ള പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിയെ പ്രബല ജാതിയിൽ പെട്ട വിദ്യാർത്ഥികൾ സ്ഥിരമായി ശല്യപ്പെടുത്തുകയായിരുന്നു. സി​ഗററ്റ് ഉൾപ്പെടെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് ഈ വിദ്യാർത്ഥിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.

ഉപദ്രവം പതിവായതോടെ വിദ്യാർത്ഥി സ്കൂളിൽ പോകുന്നത് നിർത്തി. തുടർന്ന് മാതാപിതാക്കൾ സ്കൂളിലെത്തി പ്രധാന അധ്യാപകന് പരാതി നൽകി. ഇതിലുള്ള പകയാണ് ബുധനാഴ്ച ഇവരുടെ വീട്ടിൽ കയറിയുള്ള ആക്രമണത്തിലേക്ക് എത്തിയത്. ഈ ആക്രമണം തടയാൻ ശ്രമിക്കുമ്പോൾ ഈ വിദ്യാർത്ഥിയുടെ 19 വയസ്സുള്ള സഹോദരിയെയും അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. അക്രമത്തിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രായപൂർത്തിയാകാത്ത ആറ് പേർ അറസ്റ്റിലായിരിക്കുന്നത്. ഇതിൽ നാലുപേർ 12ാം ക്ലാസ് വിദ്യാർത്ഥികളാണ്. രണ്ട് പേർ പഠനം ഇടക്ക് വെച്ച് നിർത്തി പോയവരാണ്. ആറ് പേരെയും ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുകയാണ്. എസ് സി എസ് ടി ആക്റ്റ് അടക്കം ചുമത്തിയിട്ടുണ്ട്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം16 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം16 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version