ദേശീയം
കുട്ടികള്‍ക്കായി വാക്സിൻ; സൈഡസ് കാഡിലയുടെ ‘ഡിഎന്‍എ വാക്സിന്’ അടിയന്തിര ഉപയോഗത്തിന് അനുമതി തേടുന്നു
രാജ്യത്ത് വാക്സിന് ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്സിന് കൂടി പരീക്ഷണഘട്ടം പൂര്‍ത്തീകരിച്ച് അടിയന്തര ഉപയോഗാനുമതി തേടാനൊരുങ്ങുന്നു.അഹമദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില വികസിപ്പിച്ച സൈക്കോവ് ഡി വാക്സിനാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്.
തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യ ഡിഎന്‍എ വാക്സിനാണ് സൈക്കോവ് ഡി. 25 ഡിഗ്രി താപനിലയില്‍ വരെ സൂക്ഷിക്കാം. രണ്ട് മുതല്‍ എട്ട് ഡിഗ്രിയാണ് അഭികാമ്യം. 12മുതല്‍ 17 വയസ്സുള്ളവരിലും വാക്സിന് പരീക്ഷിക്കുന്നുണ്ട്.വാക്സിന് അടിയന്തര ഉപയോഗ അനുമതി തേടി സൈഡസ് കാഡില്ല ഉടന്‍ ഡ്രഗ്സ് കണ്‍ട്രോളറെ സമീപിക്കുമെന്നാണ്റിപ്പോര്ട്ടുകള്.
ഡ്രഗ്സ് കണ്ട്രോളറിന്റെ അനുമതി ലഭിച്ചാല്‍ ഡിഎന്‍എ പ്ലാസ്മിഡ് സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യ വാക്സിനായി ഇത് മാറും.നിലവില്‍ സൈഡ് കാഡില്ല വികസിപ്പിച്ചെടുത്ത സൈക്കോവ് -ഡിയുടെ പരീക്ഷണം കുട്ടികളില്‍ കമ്ബനി നടത്തിയിട്ടുണ്ട്. ഇതിന് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചാല്‍ 12-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് നല്കുന്ന ആദ്യ വാക്സിനായും ഇത് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂക്ലിക് ആഡിസ് വാക്സിന് ഗണത്തില്‍പ്പെടുന്നതാണ് സൈക്കോവ്- ഡി. ഡിഎന്‍എ സാങ്കേതികവിദ്യയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. വൈറസിന്റെ ഡിഎന്‍എ കണ്ടെത്തി ആന്റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നതാണ് സാങ്കേതികവിദ്യ.