Connect with us

കേരളം

അരിവാൾ രോഗികൾക്ക് പെൻഷൻ കുടിശ്ശിക നൽകിയില്ല, ഓണത്തിനും സർക്കാരിന്‍റെ അവഗണന

Untitled design 2023 08 25T113833.032

ഓണമായിട്ടും പെൻഷൻ കുടിശ്ശിക നൽകാത്തതിനാൽ വയനാട് കളക്ടറേറ്റിന് മുന്നിൽ അരിവാൾ രോഗികളുടെ പ്രതിഷേധം. അസഹ്യമായ വേദനയുള്ളതിനാൽ, പണിക്ക് പോലും പോവാൻ കഴിയാതെ ദുരിത്തിലായവരാണ് സമരത്തിനെത്തിയത്. ഓണത്തിനും ക്രിസ്മസിനും മുന്നെ കുറഞ്ഞ തുക തന്ന് പറ്റിക്കാൻ ഇത് സീസണിൽ വരുന്ന രോഗമല്ലെന്ന് പ്രതിഷേധത്തിന് എത്തിയവർ പറയുന്നു.

അരിവാൾ രോഗികൾക്ക് പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. എട്ടുമാസത്തെ പണം കുടിശ്ശികയായി നൽകാനുണ്ട്. അനുവദിച്ചത് ഒരുമാസത്തെ തുക മാത്രമാണ്. ജോലിക്ക് പോകാനാവാത്തതിനാൽ തങ്ങള്‍ക്ക് മറ്റുവരുമാന മാർഗമില്ലെന്ന് രോഗികൾ പറയുന്നു. മരുന്നിനും ചെലവിനും പോലും പെൻഷൻ തുക തികയുന്നില്ല. കുടിശക വയ്ക്കാതെ മാസംതോറും പെൻഷൻ മുടങ്ങാതെ നൽകണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മരുന്നും പോഷകാഹാരവും മുടങ്ങാൻ പാടില്ലാത്ത രോഗികളാണ് പെൻഷൻ മുടങ്ങിയതോടെ ദുരിതത്തിലായത്. വയനാട് ജില്ലയിൽ സർക്കാരിന്‍റെ കണക്കിൽ 1080 അരിവാൾ രോഗികളാണ് ഉള്ളത്. ഇതിൽ ജനറൽ വിഭാഗത്തിൽ 189 പേരുണ്ട്. ഇവർക്കാണ് കഴിഞ്ഞ എട്ട് മാസത്തെ പെൻഷൻ നൽകാത്തത്. എസ്ടി വിഭാഗത്തിനും കൃത്യമായ പെൻഷമായി വിതരണം ചെയ്യുന്നില്ല. ജനറൽ വിഭാഗത്തിന് 2000 രൂപയും എസ്ടി വിഭാഗത്തിന് 2500മാണ് പ്രതിമാസ പെൻഷൻ. ഈ തുകയാണ് സർക്കാർ മാസങ്ങളായി കുടിശ്ശികയാക്കിയത്. പൊതുവിഭാഗത്തിലെ രോഗികളിൽ നിന്നും സർക്കാർ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. വലിയ കായികാധ്വാനമുള്ള ജോലികൾ അരിവാൾ രോഗികൾക്ക് സാധ്യമല്ല. അവരോടാണ് സർക്കാർ ഓണക്കാലത്ത് പോലും നീതി കാട്ടാത്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version