കേരളം
ശശികലയ്ക്ക് ശ്വാസതടസ്സം; ജയിലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ മുന്‍ നേതാവ് വി.കെ. ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം ശശികല അടുത്തയാഴ്ച ശിക്ഷ പൂര്‍ത്തിയാക്കും.ജയിലിനുള്ളിലെ ആശുപത്രിയിലാണ് ശശികലയെ പ്രവേശിപ്പിച്ചിരിക്കുന്നത്.