Connect with us

കേരളം

പ്ലേറ്റ്‌‌ലറ്റിൻെറ അളവ് കുറഞ്ഞത് തിരിച്ചടിയായി;തുട‌ർചികിത്സക്കുള്ള ഒരുക്കത്തിനിടെ ഷെൽനയുടെ അപ്രതീക്ഷിത വിയോഗം

Published

on

Screenshot 2023 11 19 190237

തുടര്‍ചികിത്സക്കായി കുടുംബാംഗങ്ങളും നാട്ടുകാരും ഒരുക്കം നടത്തുന്നതിനിടെയാണ് ഷെല്‍ന നിഷാദിന്‍റെ അപ്രതീക്ഷിത വിടവാങ്ങല്‍. ഷെല്‍നയുടെ നിര്യാണത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആലുവയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഷെൽന നിഷാദ്. അർബുദരോഗത്തെ തുടർന്ന് ആറ് മാസമായി ചികിത്സയിലായിരുന്നു 36 വയസ്സുകാരിയായ ഷെൽന ഇന്ന് വൈകിട്ടോടെയാണ് വിടവാങ്ങിയത്.വീട്ടിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹം നാളെ രാവിലെ പത്ത് മണിക്ക് ആലുവ ടൗൺ ജുമാമസ്ജിദിൽ ഖബറടക്കും.

ആറ് മാസമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു ഷെൽന നിഷാദ്. 36 വയസ്സായിരുന്നു. മ‍ജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയെങ്കിലും രക്തത്തിലെ പ്ലേറ്റ്‍ലറ്റിന്‍റെ അളവ് കുറഞ്ഞത് ആരോഗ്യാവസ്ഥ മോശമാക്കി. രക്തക്യാംപ് നടത്തി തുടർചികിത്സക്കായുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും നാട്ടുകാരും. രക്തദാതാക്കളെ തേടിയുള്ള അന്വേഷണത്തിനിടെ ആണ് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഷെൽനയുടെ മരണം സ്ഥിരീകരിച്ചത്.

രണ്ടരപതിറ്റാണ്ടുകാലം ആലുവ എംഎൽഎ യും കോൺഗ്രസ് നേതാവുമായിരുന്ന കെ മുഹമ്മദലിയുടെ മകൻ നിഷാദിന്‍റെ ഭാര്യയാണ് ഷെൽന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ അൻവർ സാദത്തിനെതിരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഷെൽനയുടെ സ്ഥാനാർത്ഥിത്വം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആർക്കിട്ടെക്ട് ജോലിയും പൊതുപ്രവർത്തനവും ഷെൽന തുടർന്നു.ഇതിനിടെയാണ് അർബുദം രോഗത്തെ തുടർന്നുള്ള വിയോഗം. പത്ത് വയസ്സുകാരൻ ആത്തിഫ് അലി മകനാണ്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version