Connect with us

കേരളം

മറിയക്കുട്ടിയേയും അന്നയേയും കണ്ട് രമേശ് ചെന്നിത്തല; 1600 രൂപ കൈമാറി

Published

on

chennithala

ക്ഷേമപെന്‍ഷന്‍ കിട്ടാത്തതിന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയേയും അന്നയേയും സന്ദര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവര്‍ക്കും സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നതുവരെ 1600 രൂപ വീതം നല്‍കുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഇരുവര്‍ക്കും 1600 രൂപ നേരിട്ട് കൈമാറിക്കൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം. 200 ഏക്കറിലെ വീട്ടില്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കൊപ്പം ആണ് രമേശ് ചെന്നിത്തല എത്തിയത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിനെ രൂക്ഷമായ ഭാഷയിലാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണവേ വിമര്‍ശിച്ചത്. നവകേരള യാത്ര വന്‍പരാജയമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാജഭരണ കാലത്തെ രാജാക്കന്മാരെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് പ്രസംഗിക്കുന്നതല്ലാതെ ജനങ്ങളുടെ ആവലാതികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. മുഖ്യമന്ത്രിയുടെ കയ്യില്‍ ഒരു നിവേദനം കൊടുക്കാന്‍ പോലും ആര്‍ക്കും സാധിക്കുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കണ്ടുപഠിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഇത് കേവലം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി മാത്രമായേ കാണാന്‍ സാധിക്കൂവെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

നവകേരള യാത്ര നടത്തുന്ന ബസ്സല്ല, മുഖ്യമന്ത്രിയേയും മന്ത്രിമാരേയുമാണ് കാഴ്ച ബംഗ്ലാവില്‍ വയ്‌ക്കേണ്ടതെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ജനങ്ങള്‍ താമസിയാതെ ഇവരെ കാഴ്ച ബംഗ്ലാവില്‍ വയ്ക്കും. നവകേരള സദസ്സില്‍ എത്തുന്ന ആളുകളെ പലരേയും നിര്‍ബന്ധിച്ചുകൊണ്ടുവരുന്നവരാണ്. സ്വകാര്യ ബസുകളോട് പോലും ആളുകളെ നിര്‍ബന്ധിച്ച് എത്തിക്കാന്‍ പറയുന്നുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version