Connect with us

കേരളം

ഷാരോണിന് കൊടുത്തത് വേദനയ്ക്കുള്ള കഷായം; പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണവും ചാറ്റുകളും പുറത്ത്

Published

on

സുഹൃത്തായ യുവതിയുടെ വീട്ടില്‍ നിന്ന് പാനീയം കുടിച്ച് യുവാവ് കഴിഞ്ഞ ദിവസം പാറശ്ശാലയില്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശവും വാട്‌സ്ആപ്പ് സന്ദേശവും പുറത്ത്. താന്‍ നടുവേദയ്ക്കും കാല് വേദനയ്ക്കുമെല്ലാം കുടിക്കുന്ന കഷായമാണ് ഷാരോണിന് കുടിക്കാന്‍ കൊടുത്തതെന്നും കയ്പുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കുടിക്കാന്‍ കൊടുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി ഷാരോണിന്റെ ജേഷ്ടനോട് പറഞ്ഞിരുന്നു. ഇതിന്റെ ഓഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്.

താന്‍ സ്ഥിരമായി കുടിച്ചുകൊണ്ടിരുന്ന കഷായമാണിതെന്നും അപകടമുണ്ടാക്കുമെന്ന് അറിയില്ലായിരുന്നവെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. ഇതിനിടെ ഷാരോണും യുവതിയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റും പുറത്ത് വന്നിട്ടുണ്ട്. ഷാരോണ്‍ ആശുപത്രിയില്‍ അഡ്മിറ്റായ ശേഷമുള്ള ചാറ്റുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഛര്‍ദിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കഷായമായത് കൊണ്ടാവാം പച്ച കളറില്‍ ഛര്‍ദിച്ചതെന്നും പുറത്ത് വന്ന ചാറ്റില്‍ നിന്നും വ്യക്തമാവുന്നുണ്ട്.

അമ്മയെ വീട്ടില്‍ കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനും ഈ ജ്യൂസ് കൊടുത്തിരുന്നതായും അദ്ദേഹത്തിനും ഇപ്പോള്‍ വയ്യെന്ന് പറയുന്നുണ്ടെന്നും ഷാരോണിനോടുള്ള ചാറ്റില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. ഷാരോണുമായുള്ള ബന്ധം വിട്ടെന്നാണ് വീട്ടുലുള്ളവര്‍ കരുതിയിരിക്കുന്നതെന്നും അതുകൊണ്ട് അവര്‍ ഒന്നും ചെയ്യില്ലെന്നും പെണ്‍കുട്ടി പറയുന്നു.

Read Story: തിരുവനന്തപുരത്ത് കാമുകി ജ്യൂസ് നൽകി കൊലപ്പെടുത്തിയെന്ന് പരാതി

പഠന സംബന്ധമായ പ്രൊജക്ട് വാങ്ങാനാണെന്ന് പറഞ്ഞാണ് ഷാരോണ്‍ സുഹൃത്തായ റിജിനിനേയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പോള്‍ ഷാരോണിന് അമ്മ കാണാതെയാണ് ആ മരുന്ന് ഒഴിച്ച് കൊടുത്തതെന്ന് പുറത്ത് വന്ന ഓഡിയോയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. കഷായം കഴിക്കാനുള്ള അവസാന ദിവസമായിരുന്നെന്നും കഴിച്ചതിന്റെ ബാക്കി വന്നതാണ് ഷാരോണിന് നല്‍കിയതെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. ഇവിടെ നിന്നും വിഷമൊന്നും കൊടുത്തിട്ടില്ലെന്നും പറയുന്നുണ്ട്.

Read Story: തിരുവനന്തപുരത്ത് കാമുകി ജ്യൂസ് നൽകി കൊലപ്പെടുത്തിയെന്ന് പരാതി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം6 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം9 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം9 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം10 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version