Connect with us

കേരളം

ഡോക്ടർക്കെതിരായ ലൈം​ഗിക അതിക്രമപരാതി; പരാതിക്കാരിയായ ഡോക്ടറിൽനിന്ന് ഇന്ന് മൊഴിയെടുക്കും

Published

on

Himachal Pradesh Himachal Pradesh cloudburst (36)

എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരായ ലൈം​ഗിക അതിക്രമ പരാതിയിൽ പരാതിക്കാരിയായ ഡോക്ടറിൽ നിന്ന് ഇന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വിദേശത്തുള്ള ഡോക്ടറിൽ നിന്ന് ഓൺലൈനായിട്ടായിരിക്കും മൊഴിയെടുക്കുക. മൊഴി പ്രകാരം ഇന്ന് തന്നെ എഫ് ഐ ആർ റജിസ്റ്റർ ചെയ്യാനുള്ള തീരുമാനത്തിലാണ് കൊച്ചി സെൻട്രൽ പൊലീസ്.

എറണാകുളം ജനറൽ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ക്കെതിരെയാണ് ലൈംഗിക അതിക്രമം ആരോപിച്ച് വനിതാ ഡോക്ടറുടെ പരാതി. സീനിയര്‍ ഡോക്ടർ ബലമായി ചുംബിച്ചെന്ന വനിതാ ഡോക്ടറുടെ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. 2019ല്‍ നടന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്.

Also Read:  കേരളത്തിലെ രണ്ടാം വന്ദേ ഭാരത് പാലക്കാട് ഡിവിഷനിലെ എൻജിനീയർമാർ ഏറ്റുവാങ്ങി; റൂട്ടിൽ തീരുമാനം ഉടൻ

2019ല്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വനിതാ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം. അന്ന് ഫോണ്‍ വഴി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

ഇപ്പോള്‍ എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ടിനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്. ആരോപണ വിധേയനായ ഡോക്ടര്‍ ഇപ്പോള്‍ മറ്റൊരു ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. പരാതി മറച്ചുവെച്ചോ എന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ കൃത്യമായി അറിയാന്‍ അന്വേഷണം നടത്താനും നിര്‍ദേശമുണ്ട്. ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ വിജിലന്‍സ് വിഭാഗമായിരിക്കും അന്വേഷിക്കുക.

Also Read:  ഹർഷിന കേസ്; ഡോക്ടർമാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യാൻ നീക്കം; ഹാജരാകാൻ ഇന്ന് നോട്ടീസ് നൽകും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

spudhiiii spudhiiii
കേരളം24 hours ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

death women death women
കേരളം1 day ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

war war
കേരളം2 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

fire fire
കേരളം2 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

rocket rocket
കേരളം2 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

lottory lottory
കേരളം2 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

20240530 085958.jpg 20240530 085958.jpg
കേരളം2 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

lisna.jpg lisna.jpg
കേരളം2 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

IMG 20240529 WA0020.jpg IMG 20240529 WA0020.jpg
കേരളം3 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

bank bank
കേരളം3 days ago

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ.

വിനോദം

പ്രവാസി വാർത്തകൾ