ദേശീയം
കടുത്ത നെഞ്ച് വേദന: എക്സ്റേ പരിശോധനയിൽ നെഞ്ചിൻ ഉഉളിലെ വസ്തു കണ്ടു ഞെട്ടി യുവാവ്
കടുത്ത നെഞ്ച് വേദന കാരണം ആശുപത്രിയിലേക്ക് പോയതായിരുന്നു മസാചുസെറ്റ്സ് സ്വദേശിയായ ബ്രാഡ് ഗൗതിയേ (38). എന്നാല്‍, ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ നെഞ്ചുവേദനയുടെ കാരണം പറഞ്ഞതും ബ്രാഡ് ഞെട്ടിപ്പോയി. കാരണം മറ്റൊന്നുമല്ല, ചെവിയില്‍ വെച്ച ആപ്പിള്‍ എയര്‍പോഡ് ഉറക്കത്തില്‍ അദ്ദേഹം വിഴുങ്ങിപ്പോയി. അത് പുറത്തെടുക്കാന്‍ ഇനി സര്‍ജറി ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
പതിവുപോലെ രാവിലെ ഉറക്കമെണീറ്റ് വെള്ളം കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ ശ്വാസംമുട്ട് അനുഭവപ്പെട്ടിരുന്നതായി ബ്രാഡ് പറഞ്ഞു. എന്നാല്‍, അല്‍പ്പം കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി. ദിവസം മുഴുവനും നെഞ്ചില്‍ എന്തോ കുടുങ്ങിക്കിടക്കുന്നത് പോലെ തോന്നുകയും ചെറിയ നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നെങ്കിലും ബ്രാഡ് അത് കാര്യമാക്കിയില്ല.
അതിനിടെ തെന്റ ഇയര്‍ബഡ്സില്‍ ഒരെണ്ണം കാണാനില്ലെന്ന് ബ്രാഡിന് മനസിലായി. അദ്ദേഹത്തിെന്റ കുടുംബം അത് തിരയാന്‍ സഹായിക്കുകയും ചെയ്തു. കണ്ടെത്താന്‍ കഴിയാതെ വന്നതോടെ രാത്രി ഉറങ്ങുേമ്ബാള് അത് വിഴുങ്ങിപ്പോയിരിക്കാമെന്ന് ഭാര്യയടക്കമുള്ളവര്‍ തമാശയായി പറയുകയും ചെയ്തിരുന്നു.
അതോടെ ബ്രാഡിന് സംശയം വര്‍ധിക്കാന്‍ തുടങ്ങി. നെഞ്ചിനകത്ത് എന്തോ തടഞ്ഞുനില്ക്കുന്നതായുള്ള തോന്നലും കൂടി. 10 മിനിറ്റ് അത് മാത്രം ചിന്തിച്ചിരുന്നു. അവസാനം രണ്ടും കല്‍പ്പിച്ച് ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ബ്രാഡ് ഡൈലി മൈലിനോട് പറഞ്ഞു. ആദ്യം ആശുപത്രി ജീവനക്കാരി ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞെങ്കിലും എക്സ്-റേ പരിശോധിച്ചപ്പോള്‍ വയര്‍ലെസ് ആപ്പിള്‍ ഹെഡ്ഫോണ് അന്നനാളത്തില്‍ ഇരിപ്പുള്ളതായി കണ്ടെത്തുകയായിരുന്നു.