കേരളം
മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു
മാധ്യമപ്രവർത്തകൻ ജിഎസ് ഗോപീകൃഷ്ണൻ (48) അന്തരിച്ചു. ഏസി വി ന്യൂസ്, അമൃത ടിവി, കൗമുദി ടിവി തുടങ്ങീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നു.
ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.