ദേശീയം
സ്വാശ്രയ മെഡിക്കൽ ഫീസ് ഉയരും ; പുനർനിർണയിക്കാൻ സുപ്രീംകോടതി ഉത്തരവ്
കഴിഞ്ഞ നാല് അധ്യയന വർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഫീസ് നിർണയസമിതിക്കാണ് കോടതി നിർദേശം നൽകിയത്. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്മെന്റുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. പുനർനിർണയത്തോടെ ഫീസ് കൂടുന്നതിനാണ് സാധ്യത.
തീരുമാനം 12,000 വിദ്യാർഥികളെ ബാധിക്കും. സമിതി നിര്‍ണയിച്ചത് 6.55 ലക്ഷം രൂപയാണ്. കോളജുകള്‍ ആവശ്യപ്പെടുന്നത് 11 മുതല്‍ 22 ലക്ഷം വരെയാണ്.
2016 മുതല്‍ 2020വരെയുള്ള കാലയളവിലേക്ക് അഞ്ചുമുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ഫീസ് നിര്‍ണയ സമിതി ഫീസായി നിശ്ചയിച്ചത്. എന്നാല്‍ 11 ലക്ഷം രൂപ മുതല്‍ 17 ലക്ഷം വരെയാക്കി ഫീസ് ഉയര്‍ത്തണമെന്നും ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനത്തില്‍ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.