Connect with us

കേരളം

ബിവറേജസ് കോര്‍പറേഷന്റെ വെയര്‍ഹൗസുകളില്‍ സുരക്ഷ ശക്തമാക്കണം : എക്സൈസ്

Published

on

201a04544ac24cbee9ed7339354cfe1ec7d96307bfdf3bf3d200849bd2229421

ലോക്ക്ഡൗണില്‍ മോഷണത്തിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്റെ മദ്യം സൂക്ഷിക്കുന്ന വെയര്‍ഹൗസുകളില്‍ സുരക്ഷ ശക്തമാക്കണമെന്ന് എക്സൈസ് നിര്‍ദ്ദേശം.

ആറ്റിങ്ങല്‍ ബിവറേജസ് ഗോഡൗണില്‍നിന്ന് നൂറിലധികം കെയ്‌സ് മദ്യം മോഷണം പോയ സംഭവത്തെത്തുടര്‍ന്നാണ് എക്സൈസ് നടപടി. കെട്ടിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളിലുള്ള പോരായ്മകള്‍ മോഷണത്തിന് സാധ്യത കൂട്ടുന്നുവെന്നും എക്സൈസ് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് വെയര്‍ ഹൗസിങ് കോര്‍പറഷന്റേയും സ്വകാര്യ വ്യക്തികളുടെയും കെട്ടിടങ്ങളിലാണ് ബിവറേജസ് കോര്‍പറേഷന്‍ മദ്യം സൂക്ഷിക്കുന്നത്. ഇതില്‍ പലയിടത്തും മതിയായ സുരക്ഷയില്ല. കാലപ്പഴക്കം ചെന്ന പല കെട്ടിടങ്ങളില്‍ നിന്നും മദ്യം കാണാതായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും, കെട്ടിടം തിരഞ്ഞെടുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു കമ്മിഷന്‍ കിട്ടുന്നതിനാല്‍ കാലപ്പഴക്കം ഉണ്ടായാലും കെട്ടിടം മാറാന്‍ അനുവാദം ഉണ്ടാകില്ലെന്നും ആരോപണമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം5 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version