Connect with us

കേരളം

സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

Himachal Pradesh Himachal Pradesh cloudburst 2023 10 27T130309.587

സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും പ്രചാരമാര്‍ജിച്ചു വരികയാണ്. ഒപ്പം തട്ടിപ്പുകളും കൂടിവരുന്നു. വാഹനത്തിന് വിപണിയിലുള്ള മൂല്യത്തേക്കാള്‍ കുറഞ്ഞ വില പരസ്യത്തില്‍ നല്‍കി ആള്‍ക്കാരെ ആകര്‍ഷിക്കുന്നതാണ് രീതി. വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ കണ്ടുമാത്രം വാഹനം വാങ്ങാന്‍ തീരുമാനിച്ചാല്‍ തട്ടിപ്പില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

വാഹനത്തിന്റെ ഫോട്ടോയും വീഡിയോയും അയച്ചുതരികയും ഓണ്‍ലൈന്‍ പണം ഇടപാടിലൂടെ അഡ്വാന്‍സോ മുഴുവന്‍ തുകയോ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. കുറഞ്ഞ വിലയായതിനാല്‍ വാഹനം മറ്റൊരാള്‍ വാങ്ങിയേക്കും എന്നു ഭയന്ന് ആള്‍ക്കാര്‍ പണം അയച്ചു നല്‍കുന്നു. പണം ലഭിച്ചു കഴിയുമ്പോള്‍ ഫോണ്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാവുകയും പണം നഷ്ടമാവുകയും ചെയ്യുന്നു. അല്ലെങ്കില്‍ ഫോട്ടോയില്‍ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായതോ മൂല്യം കുറഞ്ഞതോ തകരാര്‍ സംഭവിച്ചേതോ ആയ വാഹനങ്ങള്‍ ലഭിക്കുകയും ചെയ്യാറുണ്ട്. പരസ്യം നല്‍കിയ ആളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്യാറുണ്ട്. വാഹനങ്ങള്‍ നേരിട്ട് കണ്ടു പരിശോധിച്ചതിനുശേഷം മാത്രം പണം നല്‍കുക എന്നുള്ളതാണ് തട്ടിപ്പില്‍ നിന്നു രക്ഷപ്പെടാനുള്ള വഴിയെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു.

കുറിപ്പ്:

സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും പ്രചാരമാര്‍ജിച്ചു വരികയാണ്. ഒപ്പം തട്ടിപ്പുകളും കൂടിവരുന്നു. വാഹനത്തിന് വിപണിയിലുള്ള മൂല്യത്തേക്കാള്‍ കുറഞ്ഞ വില പരസ്യത്തില്‍ നല്‍കി ആള്‍ക്കാരെ ആകര്‍ഷിക്കുന്നതാണ് രീതി. വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ കണ്ടു വാഹനം വാങ്ങാന്‍ തീരുമാനിക്കുന്നവരെ തട്ടിപ്പുകാര്‍ കബളിപ്പിക്കുന്നു.

വാഹനത്തിന്റെ ഫോട്ടോയും വീഡിയോയും അയച്ചുതരികയും ഓണ്‍ലൈന്‍ പണം ഇടപാടിലൂടെ അഡ്വാന്‍സോ മുഴുവന്‍ തുകയോ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. കുറഞ്ഞ വിലയായതിനാല്‍ വാഹനം മറ്റൊരാള്‍ വാങ്ങിയേക്കും എന്നു ഭയന്ന് ആള്‍ക്കാര്‍ പണം അയച്ചു നല്‍കുന്നു. പണം ലഭിച്ചു കഴിയുമ്പോള്‍ ഫോണ്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാവുകയും പണം നഷ്ടമാവുകയും ചെയ്യുന്നു. അല്ലെങ്കില്‍ ഫോട്ടോയില്‍ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായതോ മൂല്യം കുറഞ്ഞതോ തകരാര്‍ സംഭവിച്ചേതോ ആയ വാഹനങ്ങള്‍ ലഭിക്കുകയും ചെയ്യാറുണ്ട്. പരസ്യം നല്‍കിയ ആളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്യുന്നു. വാഹനങ്ങള്‍ നേരില്‍ കണ്ടതില്‍ കണ്ടു പരിശോധിച്ചതിനുശേഷം മാത്രം പണം നല്‍കുക എന്നുള്ളതാണ് തട്ടിപ്പില്‍ നിന്നു രക്ഷപ്പെടാനുള്ള വഴി. തട്ടിപ്പിനിരയായാല്‍ ഉടന്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. 1930 എന്ന സൈബര്‍ പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറിലും പരാതി നല്‍കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം45 mins ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം53 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം24 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version