Connect with us

കേരളം

സെബി ആക്‌റ്റ്‌ പ്രകാരം കുറ്റം ചുമത്താന്‍ സെബിയുടെ അനുമതി ആവശ്യമില്ലെന്ന്‌ സുപ്രീംകോടതി

1593687950 RAAgrY SupremeCourtofIndia

സെബി ആക്റ്റ് 24 എ വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് സെബിയുടെ അനുമതി നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. എന്നാല്‍, ഈ വകുപ്പ് ചുമത്തുന്ന വിഷയത്തില്‍ കോടതികളും സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലുകളും സെബിയുടെ ഉപദേശം തേടണമെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.

സെബി ആക്റ്റിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് വിചാരണ നേരിടുന്ന പ്രകാശ് ഗുപ്ത നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നിരീക്ഷണം. വാരാണസിയിലെ ഹോട്ടല്‍ ശൃംഖലയുടെ ഡയറക്ടറായ പ്രകാശ്ഗുപ്ത കമ്ബനിയുടെ ഓഹരിവില്‍പ്പനയില്‍ ക്രമക്കേട് കാണിച്ച്‌ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ വഞ്ചിച്ചെന്നാണ് കേസ്.

സെബി ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തുന്നതിന് കോടതികള്‍ക്കും സെക്യൂരിറ്റി അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ക്കും അധികാരമുണ്ട്.എന്നാല്‍, ഈ വിഷയത്തില്‍ സെബി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സെബി ആക്റ്റ് പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് മുൻപ് സെബിയുടെ അനുമതി നിര്‍ബന്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ അവകാശവാദം.

സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയുമാണ് സെബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കര്‍ത്തവ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം7 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം12 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം14 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം17 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം17 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം18 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version