ദേശീയം
കൊവിഡ്; ഓൺലൈൻ ക്ലാസുകൾക്ക് സ്കൂളുകൾ ഈടാക്കുന്ന ഫീസ് കുറയ്ക്കണമെന്ന് സുപ്രീംകോടതി
സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾക്ക് ഈടാക്കുന്ന ഫീസ് കുറയ്ക്കണമെന്ന് സുപ്രീംകോടതി. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് സ്കൂളുകൾ അടച്ചിടുകയും ക്ലാസുകൾ ഓൺലൈൻ ആയി ആരംഭിക്കുകയും ചെയ്ത്. എന്നാൽ സ്കൂളുകൾ ഈടാക്കുന്ന ഫീസിൽ കുറവില്ലെന്ന് ആരോപണം ഉയരുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സ്കൂളുകൾ നടത്തിക്കൊണ്ടുപോകാനുള്ള ചെലവുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഫീസ് കുറയ്ക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചത്.
എഎം ഖാൻവിൽക്കറും ദിനേശ് മഹേശ്വിയുടേയും ജസ്റ്റിസുമാരായ ബെഞ്ചിൻറേതാണ് നിർദ്ദേശം. മാനേജ്മെൻറുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മഹാമാരിക്കാലത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ സൂക്ഷ്മമായി ഉൾക്കൊള്ളണമെന്നാണ് കോടതി പറഞ്ഞത്. വിഷമകാലത്ത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അഭയമാകണമെന്നും കോടതി വിശദമാക്കി. വിദ്യാർഥികൾക്ക് അധ്യയന വർഷത്തിൽ ലഭ്യമാക്കാത്ത സൗകര്യങ്ങൾക്കായി വിദ്യാർഥികളിൽ നിന്ന് ഫീസ് വേണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
സ്കൂളിൻറെയോ വിദ്യാർഥികളുടേയോ നിയന്ത്രണങ്ങൾക്കപ്പുറത്തുള്ള കാരണങ്ങളാണ് സ്കൂളിലെത്തിയുള്ള പഠനം തടസപ്പെടുന്നത്. മഹാമാരിക്കാലത്തെ സ്കൂൾ ഫീസിൽ 30 ശതമാനം ഇളവുചെയ്യണമെന്ന രാജസ്ഥാൻ സർക്കാരിനെതിരായ പ്രൈവറ്റ് സ്കൂളുകളുടെ പരാതി പരിഗണിക്കുകയായിരുന്ന കോടതി.