Connect with us

കേരളം

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം പാറശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പരശുവയ്ക്കൽ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്.

തുടർന്ന് റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർത്ഥിനിയുടെ മൃതദേഹം കാണപ്പെട്ടത്. സ്കൂൾ ബാഗും പരിസരത്ത് നിന്നും പൊലീസ് കണ്ടെത്തി.

ഐഡന്റിറ്റി കാർഡിലൂടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. പളുക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇബ്‌ലീൻ ജോയ് ആണ് മരിച്ചത്. അപകടം ആണോ എന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൂടുതൽ പരിശോധന നടത്തുകയാണ്.

റെയിൽവേ പൊലീസിലും പാറശാല പൊലീസുമാണ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. ഇപ്പോൾ മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ അധികൃതരെയും കുട്ടിയുടെ വീട്ടുകാരെയും പൊലീസ് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version