ദേശീയം
എസ്ബിഐ സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് ഉയര്‍ത്തി
ഒരു വര്‍ഷമോ രണ്ടുവര്‍ഷത്തില്‍ താഴെയോ കാലാവധിയുള്ള സ്ഥിരനിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വര്‍ധിപ്പിച്ചു. രണ്ടു കോടിയോ അതില്‍ കൂടുതലോ നിക്ഷേപം നടത്തുന്ന ടേം ഡെപ്പോസിറ്റുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. അര ശതമാനത്തിന്റെ വര്‍ധന ഈ മാസം 15 മുതല്‍ പ്രാബല്യത്തില്‍ വന്നതായി എസ്ബിഐ അറിയിച്ചു.
പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചത്. ഒരു വര്‍ഷമോ രണ്ടുവര്‍ഷത്തില്‍ താഴെയോ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 4.75 ശതമാനത്തില്‍ നിന്ന് 5.25 ശതമാനമായി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കും ആനുപാതികമായ വര്‍ധന ലഭിക്കും. അവര്‍ക്ക് ഈ നിക്ഷേപ പദ്ധതിക്ക് 5.75 ശതമാനം പലിശയാണ് ലഭിക്കുക.
പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കും പുതിയ പലിശനിരക്ക് ലഭിക്കും. മറ്റു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റമില്ല. മൂന്ന് വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് 4.50 ശതമാനമാണ്. അഞ്ചുമുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കും സമാനമായ നിലയാണ്. മറ്റു ബാങ്കുകളും സമാനമായ രീതിയില്‍ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.