കേരളം
വായ്പാനിരക്ക് ഉയര്‍ത്തി എസ്ബിഐയും ഫെഡറല്‍ ബാങ്കും
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്കാണ് കൂട്ടിയത്. 25 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്.ഇതോടെ വായ്പാചെലവ് വീണ്ടും ഉയരും. ഭവന വായ്പ ഉള്‍പ്പെടെ ദീര്‍ഘകാലത്തേയ്ക്കുള്ള വായ്പകള്‍ എംസിഎല്‍ആറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് വര്‍ധിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് എസ്ബിഐയുടെ നടപടി. ഒരു വര്‍ഷം വരെയുള്ള വായ്പയുടെ പലിശനിരക്ക് നിലവിലെ 7. 7ശതമാനത്തില്‍ നിന്ന് 7.95 ശതമാനമായി ഉയരും. രണ്ടുവര്‍ഷത്തേയ്ക്കുള്ള വായ്പയുടെ പുതുക്കിയ പലിശനിരക്ക് 8.15 ശതമാനമാണ്. മൂന്ന് വര്‍ഷ കാലാവധിയുള്ള വായ്പയ്ക്ക് 8.25 ശതമാനം പലിശ നല്‍കണം. കഴിഞ്ഞദിവസം എസ്ബിഐ സ്ഥിര നിക്ഷേപത്തിനുള്ള പലിശനിരക്കും ഉയര്‍ത്തിയിരുന്നു.
എസ്ബിഐയ്ക്ക് പുറമേ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും വായ്പാനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആറില്‍ 25 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്.പുതിയ നിരക്ക് ഇന്നലെ പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് 8.70 ശതമാനമായി ഉയര്‍ന്നു.
Also read: സഹകരണ ബാങ്കുകളും സംഘങ്ങളും പലിശ നിരക്ക് കൂട്ടി