Connect with us

കേരളം

ദീപാവലി ബോണൻസ: എഫ്ഡി നിരക്കുകൾ കുത്തനെ ഉയർത്തി എസ്ബിഐ

Published

on

ഉത്സവ ആഘോഷങ്ങൾക്ക് മറ്റേകാൻ ദീപാവലി ബോണൻസയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകർക്കായി ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകൾ 80 പോയിന്റ് വരെ ഉയർത്തി. രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ഇത് ബാധകമാകുക. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മുതിർന്ന പൗരന്മാരാണ് കാരണം അവർക്ക് സാധരണ ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ അധിക പലിശ ലഭിക്കും.

പുതുക്കിയ നിരക്കുകൾ അറിയാം

ഒരു വർഷത്തിൽ താഴെ കാലാവധിയുള്ളതും 211 ദിവസങ്ങൾക്ക് മുകളിലുള്ളതുമായ നിക്ഷേപങ്ങൾക്ക് എസ്‌ബിഐ 80 ബേസിസ് പോയിന്റ് നിരക്ക് വർധനയാണ് വരുത്തിയിരിക്കുന്നത്. നിലവിൽ ഈ കാലയളവിൽ 4.70 ശതമാനമാണ് പലിശ നിരക്ക്. പുതുക്കിയ നിരക്ക് 5.50 ശതമാനമാണ്. 180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 60 ബേസിസ് പോയിൻറ് വർധിപ്പിച്ച് 5.25 ശതമാനമാക്കി.

രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.65 ശതമാനത്തിൽ ൽ നിന്ന് 6.25 ശതമാനമാക്കി. 46 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാല് ശതമാനത്തിൽ നിന്നും 50 ബേസിസ് പോയിൻറ് ഉയർത്തി 4.50 ശതമാനമാക്കി. ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.60 ശതമാനത്തിൽ നിന്നും 6.10 ശതമാനമാക്കി.

നീണ്ട കാലയളവിലേക്കുള്ള നിക്ഷേപങ്ങളുടെ നിരക്കുകളും ഉയർത്തിയിട്ടുണ്ട്. 3 വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.10 ശതമാനം പലിശ ലഭിക്കും. 5 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനം പലിശ ലഭിക്കും. അതേസമയം 7 ദിവസം മുതൽ 45 ദിവസം വരെയുള്ള കാലയളവിൽ മൂന്ന് ശതമാനം പലിശ എന്നതിൽ മാറ്റമില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version