Connect with us

കേരളം

സേവ് ചെയ്ത് വച്ചോ, 18004254733 , വന്യജീവി ആക്രമണമുണ്ടായാൽ ഈ ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാം

തിരുവനന്തപുരം: കാട്ടുപോത്തുകൾ നാട്ടിലിറങ്ങി ആക്രമണം നടത്തിയ മുൻ സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.മുൻ അനുഭവം ഇല്ലാത്തതിനാൽ തടയാനുള്ള നsപടിയുണ്ടായിട്ടില്ല. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്ന് ചർച്ച ചെയ്തു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒരു പദ്ധതി തയ്യാറാക്കും. ഒരു ടോൾ ഫ്രീ നമ്പർ നടപ്പാക്കും. 18004254733.വന്യജീവി ആക്രമണമുണ്ടായാൽ ഈ ടോൾ ഫ്രീയിലേക്ക് വിളിക്കാം.24 മണിക്കൂറും വന്യജീവി ആക്രമണത്തെ നേരിട്ടാനുള്ള കൺട്രോൾ റൂമായിരിക്കും.വയനാട് , കണ്ണൂർ , അതിരപ്പള്ളി , ഇടുക്കി തുടങ്ങി ഹോട്ട് സ്പോട്ടുകളിൽ ദ്രുതകര്‍മ്മസേനകൾ രൂപീകരിക്കും.

കാട്ടുപന്നികളെ വെടിവയ്ക്കാനുളള സമയം നീട്ടിയെന്നും മന്ത്രി അറിയിച്ചു.ഈ മാസം 28 വരെയായിരുന്നു തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നത്.അത് ഒരു വർഷം നീട്ടി നൽകി ഉത്തരവിറങ്ങി.വന്യജീവി ആക്രമണം നേരിടുന്നതിന് കേന്ദ്ര നിയമത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടും.കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തള്ളിയിരുന്നു.അതിനാൽ നിയമഭേദഗതിയാണ് ആവശ്യം.എരുമേലിയിലെ ജനങ്ങൾക്കുണ്ടായ ബുദ്ധി മുട്ട് മനസിലാക്കുന്നു.ജനങ്ങൾ സർക്കാരുമായി സഹകരിക്കണം.ഒരു വകുപ്പിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നു.ജനജാഗ്രത സമിതികൾ രൂപീകരിക്കും.വന്യജീവി ആക്രമണം ചെറുക്കാന്‍ സംസ്ഥാനത്തിന് നിയമ നിർമ്മാണം നടത്താൻ കഴിയുമോയെന്ന് നിയമ വകുപ്പുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു

എരുമേലിയിൽ കാട്ടുപോത്തിന് വെടിയേറ്റിട്ടുണ്ടോയെന്ന് പറയാൻ കഴിയില്ല .അങ്ങനെ ഒരു വർത്തമാനം ഉണ്ട്. നായാട്ടുസംഘത്തിന്‍റെ വെടിയേറ്റിട്ടുണ്ടെന്നത് ഒരു സംശയമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം3 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം14 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം15 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം20 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം22 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം1 day ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം1 day ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം1 day ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version