Connect with us

കേരളം

സനൂപ് വധക്കേസ്: മുഖ്യപ്രതി നന്ദന്‍ പിടിയില്‍

Published

on

pp2

 

തൃശ്ശൂര്‍: സനൂപ് വധക്കേസില്‍ മുഖ്യ പ്രതി നന്ദനെ പോലീസ് പിടികൂടി. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശൂര്‍ ജില്ലയിലെ ചിലയിടങ്ങില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. നന്ദന്‍ രണ്ടുമാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. സനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ് നന്ദന്‍ കുത്തിയതെന്നാണ് എഫ്.ഐ.ആര്‍. സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തത് നന്ദനാണ്. തൃശ്ശൂര്‍ ചിറ്റിലങ്ങാട് ഞായറാഴ്ച രാത്രി 10.30ന് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന് കുത്തേറ്റത്. കുന്നംകുളത്തിനടുത്തുള്ള ഇയാലെന്ന സ്ഥലത്തുവെച്ചാണ് സംഘര്‍ഷമുണ്ടായത്. സംഭവ സ്ഥലത്തു വെച്ച് തന്നെ സനൂപ് മരിച്ചു. മൂന്നുപേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ജിതിന്‍, വിബിന്‍, ഇവരുടെ സുഹൃത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്….

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 mins ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം11 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം12 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം18 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം19 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം22 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം22 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം23 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version