Connect with us

കേരളം

വന്ദനാ ദാസിന്റെ കൊലയാളിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്‌തു; കർശനമായ തുടർനടപടികളുണ്ടാകുമെന്ന് മന്ത്രി

Published

on

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. കൊലയാളിയായ പൂയപ്പള്ളി സ്വദേശി സന്ദീപ് (42) നെടുമ്പന യു പി സ്‌കൂൾ അദ്ധ്യാപകനാണ്.

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് സന്ദീപിനെ സസ്‌പെൻഡ് ചെയ്ത വിവരം അറിയിച്ചത്. വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടി.കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് പുലർച്ചെയാണ് സന്ദീപ് ഹൗസ് സർജനായ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്.

തന്നെ ആക്രമിക്കുന്നെന്ന് പുലർച്ചെ സന്ദീപ് പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. സ്വന്തം വീടിന് അരക്കിലോമീറ്റർ അകലെയുള്ള ഒരു വീടിന് മുന്നിലാണ് കാലിന് പരിക്കേറ്റ നിലയിൽ പൊലീസ് ഇയാളെ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നഴ്സിംഗ് അസിസ്റ്റന്റ് ജയന്തിയുടെ നേതൃത്വത്തിൽ മുറിവ് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടയിൽ ബന്ധുവിനെ കണ്ടതോടെ ഇയാൾ അക്രമാസക്തനാകുകയും വന്ദനയടക്കമുള്ളവരെ കത്രികയെടുത്ത് കുത്തുകയുമായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം32 mins ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം52 mins ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം12 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം13 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം18 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം20 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം22 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം23 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം24 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version