Connect with us

കേരളം

ശബരിമല തുലാമാസ പൂജ: കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, പ്രതിദിനം 250 ഭക്തര്‍ക്ക് പ്രവേശനം

Published

on

sabari 1

 

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഭക്തര്‍ക്ക് മാത്രമേ ശബരിമലയില്‍ തുലാമാസ ദര്‍ശനത്തിന് അനുമതി നല്‍കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. മലകയാറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനം നല്‍കുക. ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുന്‍പുള്ള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഭക്തര്‍ ഹാജരാക്കേണ്ടത്.

പത്ത് വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുവാദമുള്ളത്. വെര്‍ച്വല്‍ ക്യൂവിലൂടെ നടന്ന ബുക്കിങ്ങില്‍ സമയവും തീയതിയും അുവദിച്ചിട്ടുണ്ട്. ആ സമയക്രമീകരണം പാലിക്കണം. ദര്‍ശനത്തിനെത്തുന്നവര്‍ എല്ലാ വിധ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം. സാനിറ്റൈസര്‍, മാസ്‌ക്, കൈയ്യുറകള്‍ എന്നിവ കരുതുകയും യഥാവിധി ഉപയോഗിക്കുയും ചെയ്യണം. മലകയറുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ബുദ്ധിമുട്ടായാതിനാല്‍ ആവശ്യമെങ്കില്‍ മാസ്‌ക് ഒഴിവാക്കാം. ബാക്കി എല്ലാ സമയങ്ങളിലും മാസ്‌ക് ധരിക്കണം. ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല. നിശ്ചിത അകലം പാലിച്ചുമാത്രമേ ദര്‍ശനത്തിനെത്താവൂ.

നിലക്കല്‍, പമ്പ. സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി. ഇവിടേക്കുള്ള പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പമ്പ ത്രിവേണിയില്‍ സ്‌നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേക ഷവറുകള്‍ സജീകരിച്ചിട്ടുണ്ട്.

വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ബാക്കി എല്ലാ വഴികളും അടച്ചിരിക്കുകയാണ്. പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ദര്‍ശനം സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആവശ്യത്തില്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തുലാമാസ പൂജകള്‍ക്കായി നാളെയാണ് ശബരിമല നട തുറക്കുന്നത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം3 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം6 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം6 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം7 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version