Uncategorized
1.1 കോടി രൂപ ലോട്ടറിയടിച്ചെന്ന് ഇ-മെയില്‍ സന്ദേശം; തട്ടിപ്പെന്ന് കരുതി മൈന്‍ഡ് ചെയ്തില്ല
കൊറോണക്കാലമായതിനാല്‍ തട്ടിപ്പിന് ഒട്ടും പഞ്ഞമില്ല. പല രീതിയിലുള്ള തട്ടിപ്പുകള്‍ ഇക്കാലത്ത് വ്യാപകമായുണ്ട്.
ലോട്ടറിയടിച്ചെന്ന് ഇ-മെയില്‍ വഴിയും എസ്.എം.എസ് വഴിയും അറിയിച്ചപ്പോള്‍ തട്ടിപ്പെന്ന് കരുതി യുവതി മൈന്‍ഡ് ചെയ്യാതെ വിട്ടു.
എന്നാല്‍ കത്തിലൂടെ വിവരം അറിഞ്ഞപ്പോഴാണ് യാഥാര്‍ത്ഥ്യം യുവതി അംഗീകരിച്ചത്. ഓസ്‌ട്രേലിയയിലാണ് സംഭവം. 1.1 കോടി രൂപ ലോട്ടറിയടിച്ചെന്ന ഇ-മെയില്‍ സന്ദേശം കണ്ട യുവതി തന്നെ പറ്റിക്കാനാവില്ലെന്ന ഭാവത്തോടെ മെയില്‍ ശ്രദ്ധിച്ചില്ല.
തുടര്‍ച്ചയായി വന്ന മെയിലുകളെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു. പിന്നീട് കത്തിലുടെ കാര്യം അറിഞ്ഞപ്പോള്‍ ആണ് യുവതി വിശ്വസിച്ചത്.
ദലോട്ട് എന്ന ലോട്ടറി സൈറ്റില്‍ നിന്ന് നവംബര്‍ 20ന് ലോട്ടറിയെടുത്തിരുന്നതായി യുവതി ഓര്‍മിക്കുന്നത് അപ്പോഴാണ്. മൊബൈലില്‍ ആപ്പ് തുറന്നു നോക്കിയപ്പോള്‍ അതിലും വിജയത്തെ കുറിച്ചുള്ള അറിയിപ്പ് കണ്ടു.
ലോട്ടറി തട്ടിപ്പിന് ഇരയാവാത്തതില്‍ സന്തോഷമുണ്ടെന്നും ഇത്തരം മെയിലുകളുടെയും എസ്.എം.എസ്സുകളുടെയും ആധികാരികത ഇനിയും ഉറപ്പുവരുത്തുമെന്നും ലോട്ടറിയിലൂടെ ലഭിച്ച പണം വാര്‍ധക്യ കാലത്തേക്ക് മാറ്റിവെക്കാനാണ് തീരുമാനമെന്നും യുവതി പറഞ്ഞു .