Connect with us

കേരളം

പാലക്കാടിനെ ആവേശത്തിലാറാടിച്ച് മോദിയുടെ റോഡ് ഷോ

IMG 20240319 WA0008

പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്‌റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് പാലക്കാട് നഗരത്തില്‍ ഉച്ച വരെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

പാലക്കാട്ടെ കനത്ത ചൂട് അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ മോദിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. രാവിലെ 10.45 ഓടെയാണ് റോഡ് ഷോ തുടങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, പൊന്നാനിയിലെ ബിജെപി സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യന്‍, പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം തുറന്ന ജീപ്പിലുണ്ടായിരുന്നു.

പാതയോരത്ത് കാത്തുനിന്ന ബിജെപി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടിയുമായി മോദിയെ അഭിവാദ്യം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. കോയമ്പത്തൂരില്‍ നിന്നാണ് നരേന്ദ്രമോദി പാലക്കാട്ടേക്കെത്തിയത്. പാലക്കാട്ടെ റോഡ് ഷോയ്ക്കു ശേഷം മോദി തമിഴ്‌നാട്ടിലെ സേലത്തേക്ക് തിരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version