Connect with us

കേരളം

നീല കാർഡുകാർക്ക്‌ 10.90 രൂപയ്‌ക്ക്‌ അരി;റേഷൻ കടകൾക്ക് കെ- ഫോൺ ഇന്റർനെറ്റ്‌ കണക്‌ഷൻ

Published

on

1604336588 1590570077 RATIONKADA

അടുത്ത മാസം മുതൽ നീല കാർഡുകാർക്കും 10.90 രൂപയ്‌ക്ക്‌ റേഷൻകട വഴി അരി വിതരണം ചെയ്യുന്നത്‌ പരിഗണിക്കുമെന്ന്‌ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികളുമായുള്ള ചർച്ചയിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ നീല കാർഡിലെ ഒരംഗത്തിന്‌ കിലോക്ക്‌ നാലുരൂപ വീതം രണ്ട്‌ കിലോ അരിയാണ്‌ അനുവദിക്കുന്നത്‌.

ആറുകിലോ അധികമായി കിലോക്ക്‌ 10.90 രൂപ നിരക്കിൽ നൽകാനാണ്‌ ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. റേഷൻകട നവീകരണത്തിന്‌ നാലുശതമാനം പലിശയ്‌ക്ക്‌ ഫെഡറൽ ബാങ്കിൽനിന്ന്‌ വായ്‌പ ലഭ്യമാക്കാൻ റേഷൻ വ്യാപാരികളുമായി മന്ത്രിയുടെ നേതൃത്വത്തിൽ ഭക്ഷ്യ, ധന വകുപ്പ് ഉദ്യോ​ഗസ്ഥർ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.

റേഷൻ കടകൾക്ക് കെ- ഫോൺ വഴിയുള്ള ഇന്റർനെറ്റ്‌ കണക്‌ഷൻ ലഭ്യമാക്കും. വ്യാപാരികൾക്ക് കമ്മീഷൻ എല്ലാ മാസവും 11 മുതൽ വിതരണം ചെയ്യും. ഏപ്രിലിലെ കമ്മീഷൻ ഉടൻ നൽകും. മെയ്‌ മാസത്തേത്‌ 14 മുതൽ നൽകും.റേഷൻ വ്യാപാരികൾക്ക്‌ നൽകുന്ന കമീഷന്‌ പേ സ്ലിപ് നൽകും. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയശേഷം റേഷൻ കടക്കാർക്കുള്ള ഗുണദോഷങ്ങൾ പഠിക്കാൻ കമീഷനെ നിയമിക്കും.

റേഷൻ കട ലൈസൻസിക്ക്‌ രണ്ടുമാസംവരെ പ്രത്യേക അവധി അനുവദിക്കും. പത്തുവർഷം പൂർത്തിയാക്കിയ, പഞ്ചായത്തിലെ റേഷൻ കടയിലെ സെയിൽസ്‌മാന്‌ ഒഴിവുവരുന്ന റേഷൻ കട അനുവദിക്കുമ്പോൾ മുൻഗണന നൽകും. ഭക്ഷ്യധാന്യങ്ങൾ രണ്ടുമാസം വരെ കടമായി അനുവദിക്കാനും തീരുമാനമായി. സിവിൽ സപ്ലൈസ്‌ ഡയറക്ടർ സജിത് ബാബുവും ഭക്ഷ്യ, ധന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം22 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version