Connect with us

കേരളം

കെഎസ്ഇബി ഡയറക്ടർ ബോ‍ർഡിൽ അഴിച്ചുപണി; വിരമിച്ച് ചീഫ് എ‍ഞ്ചിനീയർമാരെ ഡയറക്ടർമാരായി നിയമിച്ചു

Published

on

ഡോ. എസ്.ആര്‍.ആനന്ദ്, സി.സുരേഷ് കുമാര്‍ എന്നിവരെ കെഎസ്ഇബിയിൽ ഡയറക്ടര്‍മാരായി നിയമിച്ചു. ചീഫ് എഞ്ചിനീയര്‍‍മാരായി വിരമിച്ചവരാണ് ഇരുവരും. ട്രാന്‍സ്മിഷന്‍, സിസ്റ്റം ഓപ്പറേഷന്‍, പ്ലാനിംങ് ആന്റ് സേഫ്റ്റി വിഭാഗങ്ങളുടെ ചുമതലയാണ് ഡോ. ആനന്ദിന്. വിതരണം, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ചുമതല സുരേഷ്‍കുമാറിനാണ്.

ഇരുവർക്കും നിയമനം നൽകിയതിന് പിന്നാലെ നിലവിലെ ഡയറക്ടര്‍‍മാരുടെ ചുമതലയിലും മാറ്റം വരുത്തിയിട്ടുണ്ട്. വി.ആര്‍.ഹരി IRSന് ഫിനാന്‍‍‍സ്, ഐടി, എച്ച്ആര്‍‍എം എന്നീ ചുമതലകൾ നൽകി.
ആര്‍.‍സുകുവിന് റിന്യൂവബിള്‍‍ എനര്‍‍ജി ആന്റ് എനര്‍‍ജി സേവിംഗ്‍സ്, സൗര, നിലാവ് പദ്ധതി, സ്പോര്‍‍‍ട്‍സ് ആന്റ് വെല്‍‍‍ഫെയര്‍ എന്നിവയുടെ ചുമതലയാണ്. ജി.രാധാകൃഷ്ണനാണ് ജനറേഷന്‍‍ സിവില്‍ വിഭാഗത്തിന്റെ ചുമതല. സിജി ജോസിന് ജനറേഷന്‍ ഇലക്ട്രിക്കല്‍ ചുമതലകളാണ് നല്‍കിയിട്ടുള്ളത്.

ഡോ.എസ്.ആര്‍. ആനന്ദ് വിവിധ തസ്തികകളിലായി 32 വര്‍ഷത്തെ സേവനം പൂര്‍‍ത്തിയാക്കിയാണ് വിരമിച്ചത്. 1990ല്‍ ആണ് അദ്ദേഹം ബോര്‍ഡിന് കീഴിൽ ജോലിയിൽ പ്രവേശിച്ചത്. ചീഫ് എഞ്ചിനീയര്‍, സിസ്റ്റം ഓപ്പറേഷന്‍‍ ആയി വിരമിച്ച അദ്ദേഹം നിരവധി വൈജ്ഞാനിക ലേഖനങ്ങള്‍‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കുടമാളൂര്‍‍‍ സ്വദേശിയാണ്.

ഐടിസിആര്‍‍ ആന്റ് കാപ്‍സ് വിഭാഗം ചീഫ് എഞ്ചിനീയറായി വിരമിച്ച സി.സുരേഷ്‍കുമാ‍ർ ബോര്‍‍ഡില്‍‍ വിവിധ തസ്തികകളില്‍ 32 വര്‍ഷം സേവനമനുഷ്ഠിച്ചു. ഉത്പാദന, പ്രസരണ, വിതരണ മേഖലകളില്‍‍ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം ഐടി പ്രോജക്ടുകള്‍‍‍ നടപ്പാക്കുന്നതിലും ഗ്രാമനഗരങ്ങളിലെ വിതരണ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. വര്‍ക്കല സ്വദേശിയാണ്. ഇതിനുപറമേ, ഒഴിവുവന്ന പത്ത് വകുപ്പുകളിൽ പുതിയ തലവന്‍‍മാരെ ഉടന്‍ നിയമിയ്ക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം2 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം14 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം14 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം20 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം21 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം24 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം1 day ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം1 day ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version