Connect with us

കേരളം

വാടക കൊടുത്തില്ല, പാർട്ടി ഓഫീസ് കോടതി ഒഴിപ്പിച്ചു; സിപിഐ പ്രവർത്തകർ പൂട്ട് തകർത്ത് അകത്തു കയറി

CPI workers broke the lock of the party office Pathanamthitta

പത്തനംതിട്ട എഴുമറ്റൂരിൽ കോടതി ഉത്തരവുണ്ടായിട്ടും വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാതെ സിപിഐ മണ്ഡലം കമ്മിറ്റി. കഴിഞ്ഞദിവസം കോടതിയിൽ നിന്നെത്തി ഒഴിപ്പിച്ച ഓഫീസ് സിപിഐ നേതാക്കൾ ഇന്നു വീണ്ടും തുറന്നു. കെട്ടിട ഉടമയുടെ പൂട്ട് തകർത്താണ് സിപിഐ നേതാക്കൾ അകത്തു കയറിയത്. പരാതിയുമായി കെട്ടിട ഉടമ പൊലീസ് സ്റ്റേഷനിലെത്തി. മുറി വാങ്ങാമെന്ന് പറഞ്ഞ് സിപിഐ നേതാക്കൾ കബളിപ്പിക്കുകയായിരുന്നുവെന്ന് കെട്ടിട ഉടമ ദിലീപ് പറഞ്ഞു.

നേരത്തെ വാടക നൽകാത്തതും കട വാങ്ങാനുള്ള കരാറിൽ ഒപ്പിട്ട് അത് ലംഘിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ഉടമയായ പ്രദീപ് കോടതിയെ സമീപിച്ചത്. 2021 മുതൽ നടക്കുന്ന കേസിലായിരുന്നു ഉടമയ്ക്ക് അനുകൂലമായി വിധി വന്നത്. എന്നാൽ വിധി നടപ്പിലാക്കി പിറ്റേ ദിവസം തന്നെ കോടതി ഉത്തരവ് പ്രകാരമുള്ള പൂട്ട് തകർത്ത്, മറ്റൊരു പൂട്ടിടുകയും ഓഫീസ് തുറന്നു പ്രവർത്തിക്കുകയും ആയിരുന്നു എന്നാണ് ആരോപണം.

കോടതി നടപടികൾ ഒന്നും തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് സിപിഐ വിശദീകരണം. നോട്ടീസ് നൽകിയിരുന്നില്ലെന്നും, കേസിനെ കുറിച്ചോ മറ്റോ ഒന്നും അറിയില്ലെന്നുമാണ് സിപിഐ വിശദീകരിക്കുന്നത്. സഭവത്തിൽ സിപിഐ ലോക്കൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ കേസെടുത്ത് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം6 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം6 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version