ദേശീയം
സൈകോവ്-ഡി വാക്‌സിന്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് സൈകോവ്-ഡി വാക്‌സിന്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഇതിനായി കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സൈഡസ് കാഡില്ലയ്‌ക്ക് 1 കോടി വാക്‌സിന്‍ ഡോസുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
18 വയസ്സിന് മുകളില്‍ ഉളളവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. നിലവില്‍ വാക്‌സിന്‍ ഡോസുകള്‍ നിര്‍മ്മിക്കാനുള്ള കമ്പനിയുടെ സൗകര്യങ്ങള്‍ പരിമിതമാണ്. ഇതേ തുടര്‍ന്നാണ് ആദ്യ ഘട്ടത്തില്‍ 18 വയസ്സിന് മുകളിലുള്ള വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.ഇതിന് ശേഷമാകും വയോധികര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുക.
വിവിധ ഘട്ട പരീക്ഷണങ്ങള്‍ ഫലപ്രാപ്തി തെളിഞ്ഞതിന് പിന്നാലെ ആഗസ്റ്റ് 20 ന് സൈകോവ്- ഡി വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു. ഇതോടെയാണ് ദേശീയ വാക്‌സിനേഷന്‍ യജ്ഞത്തില്‍ സൈകോവ്- ഡിയും ഉള്‍പ്പെടുത്താനുള്ള തീരുമാനം. ഡോസ് ഒന്നിന് 358 രൂപ നിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുന്നത്.