ദേശീയം
വായ്പാ പലിശ ഇനിയും ഉയരും; റിപ്പോ നിരക്ക് അര ശതമാനം കൂട്ടി
വായ്പാ നിരക്ക് (റിപ്പോ) അര ശതമാനം കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. പണപ്പെരുപ്പ നിരക്കു പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടാണിത്. ഇതു നാലാം തവണയാണ് ഈ വര്‍ഷം നിരക്കു കൂട്ടുന്നത്.
മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ഭവന, വാഹന വായ്പകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു പലിശ നിരക്കു കൂടും. റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന പലിശയാണ് റിപ്പോ.
ഓഗസ്റ്റില്‍ ചില്ലറവില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏഴുശതമാനമാണ്. ജൂലൈയില്‍ 6.7 ശതമാനത്തില്‍ നിന്നാണ് ഏഴുശതമാനമായി ഉയര്‍ന്നത്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.