Connect with us

ക്രൈം

വീടുവിട്ടിറങ്ങിയ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാള്‍ അറസ്റ്റില്‍

Published

on

peedanam

മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ കൗമാരക്കാരിയെ സഹായം വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഒഡീഷയിലെ കട്ടകിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ഒരു യുവാവ് അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഒഡീഷയിലെ കട്ടകിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ മാസമാണ് മാതാപിതാക്കളുമായി വഴക്കിട്ട് തിര്‍ത്തോള്‍ സ്വദേശിയായ പെണ്‍കുട്ടി വീടു വിട്ടിറങ്ങിയത്. തിരികെ വീട്ടിലേക്ക് തന്നെ മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് സഹായം വാഗ്ദാനം ചെയ്ത് പ്രതിയായ യുവാവെത്തിയത്.

ബൈക്കില്‍ വീട്ടില്‍ കൊണ്ടു ചെന്നാക്കാമെന്ന് പറഞ്ഞ യുവാവ് പെണ്‍കുട്ടിയെ അടുത്തുള്ള ഗ്രാമത്തിലെ ഒരു പൗള്‍ട്രി ഫാമിലെത്തിക്കുകയായിരുന്നു. ഇവിടെ കുട്ടിയെ തടവിലാക്കിയ ഇയാള്‍ സുഹൃത്തുമൊപ്പം ചേര്‍ന്ന് പീഡനത്തിനിരയാക്കുകയായിരുന്നു.

ഇരുപത്തിരണ്ട് ദിവസത്തോളമാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പൗള്‍ട്രി ഫാമിലെ നടപടികള്‍ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

‘സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. രക്ഷപ്പെട്ട ഇയാളുടെ സുഹൃത്തിനായ അന്വേഷണം നടക്കുന്നുണ്ട്’ എന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതീക് സിംഗ് അറിയിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കി. ഇവിടെ നിന്നും ഒരു അഭയകേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.

പ്രതികള്‍ക്കെതിരെ പീഡനം, ബലാത്സംഗം അടക്കമുള്ള വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം18 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം21 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം22 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം23 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം24 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version